ബോളിവുഡ് താരങ്ങള്‍ ഈ സമയവും ഫിറ്റ്നസിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഫിറ്റ്‌നസ് ക്വീനായ ശില്‍പ ഷെട്ടിയും അക്കൂട്ടത്തില്‍ ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇടയ്ക്ക് വര്‍ക്കൗട്ട് വിശേഷങ്ങളും ഫുഡ് ടിപ്‌സുമൊക്കെയായി ശില്‍പ ആരാധകരുടെ മുന്‍പില്‍ എത്താറുണ്ട്.
ലോക്ക്ഡൗണ്‍ കാലത്തെ വിരസത മാറ്റാനായി പലരും തങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ചിലര്‍ പാചകം ചെയ്യുമ്പോള്‍ മറ്റുചിലര്‍ പാട്ടിന്‍റെയും ഡാന്‍സിന്‍റെയും പുറകെയാണ്. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ ഈ സമയത്തും ഫിറ്റ്നസിന്‍റെ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്.
ഫിറ്റ്‌നസ് ക്വീനായ ശില്‍പ ഷെട്ടിയും അക്കൂട്ടത്തില്‍ ഉണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇടയ്ക്ക് വര്‍ക്കൗട്ട് വിശേഷങ്ങളും ഫുഡ് ടിപ്‌സുമൊക്കെയായി ശില്‍പ ആരാധകരുടെ മുന്‍പില്‍ എത്താറുണ്ട്. കഴിഞ്ഞ ദിവസവും താരം ഒരു വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
നടുവേദനയ്ക്ക് പരിഹാരമാകുന്ന സ്‌ട്രെച്ചിങ് പോസുകളാണ് ശില്‍പ വീഡിയോയിലൂടെ പങ്കുവച്ചത്. പുറംഭാഗത്തെ മസിലുകളെ ശക്തിപ്പെടുത്തുന്ന സ്‌ട്രെച്ചിങ്ങുകളാണിതെന്നും ശില്‍പ പറഞ്ഞു.
സ്ഥിരമായി താന്‍ ഇത്തരം സ്‌ട്രെച്ചിങ്ങുകള്‍ ചെയ്താണ് നടുവേദനയ്ക്ക് പരിഹാരം കാണുന്നത് എന്നും താരം പോസ്റ്റില്‍ കുറിച്ചു. വിവിധ സ്‌ട്രെച്ചിങ് എക്‌സര്‍സൈസുകളുടെ പോസുകളും താരം പങ്കുവച്ചിട്ടുണ്ട്.
'വീട്ടില്‍ വെറുതേ ഇരിക്കുന്നത് ശരീരത്തെ ബാധിക്കാം. 'വര്‍ക്ക് ഫ്രം ഹോം' ചെയ്യുന്നവര്‍ക്കും ഈ പ്രശ്നമുണ്ടാകാം. ഇത് കഠിനമായ നടുവേദന, മസില്‍ വേദന എന്നിവയ്ക്ക് കാരണമാകുന്നു. ഏറെനേരം നീണ്ടു നില്‍ക്കുന്ന കഠിനമായ വേദനകള്‍ അകറ്റാന്‍ സ്‌ട്രെച്ചിങ്ങുകള്‍ക്ക് കഴിയും. ഇത് സ്ഥിരമായി ചെയ്യുന്നതിലൂടെ തനിക്ക് വലിയ മാറ്റമാണ് ഉണ്ടായത്. പുറംഭാഗത്തെയും അടിവയറിലെയും മസിലുകളെയും നട്ടെല്ലിന്‍റെ വഴക്കത്തെയും ഇത് മെച്ചപ്പെടുത്തുന്നു'- ശില്‍പ കുറിച്ചു.
