Asianet News MalayalamAsianet News Malayalam

പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതോ?

കഞ്ഞിവെള്ളം ജലാംശം നിലനിർത്താനും സഹായിക്കും.  ദഹനം മെച്ചപ്പെടുത്താനും കഞ്ഞിവെള്ളം നല്ലതാണ്. 

Should diabetics drink rice water
Author
Thiruvananthapuram, First Published Oct 26, 2020, 8:37 AM IST

ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ കലവറയാണ് കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഒന്നാണ് കഞ്ഞിവെള്ളം. 

അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം സഹായിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. കഞ്ഞിവെള്ളം നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കും. കഞ്ഞിവെള്ളം ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ചര്‍മ്മം തിളങ്ങാനും തലമുടിയുടെ ആരോഗ്യത്തിനുമൊക്കെ കഞ്ഞിവെള്ളം ഉപയോഗിക്കാം. 

Should diabetics drink rice water

 

എന്നാല്‍, പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണോ? നല്ലതല്ല എന്നാണ് ഉത്തരം. കഞ്ഞിവെള്ളത്തിൽ സ്റ്റാർച് ധാരാളം ഉണ്ട്. അതായത്  അന്നജവും ഷുഗറും ആണ് ഇതിലൂടെ ശരീരത്തിൽ എത്തുന്നത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. അതിനാല്‍ പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം അധികം കുടിക്കുന്നത് നന്നല്ല. 

Also Read: ആരോഗ്യമുള്ള മുടിക്കും തിളക്കമുള്ള ചര്‍മ്മത്തിനും ഉപയോഗിക്കാം കഞ്ഞിവെള്ളം...

Follow Us:
Download App:
  • android
  • ios