Asianet News MalayalamAsianet News Malayalam

അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുക, എപ്പോഴും വയറു വീര്‍ത്തിരിക്കുക, ദഹനക്കേട്, അടിവയറു വേദന; കാരണമിതാകാം...

അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. അണ്ഡാശയ ക്യാന്‍സര്‍ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 
 

silent and early signs of ovarian cancer
Author
First Published Mar 17, 2024, 10:47 PM IST

സ്ത്രീകളുടെ പ്രത്യുൽപാദന അവയവമായ അണ്ഡാശയത്തെ ബാധിക്കുന്ന അര്‍ബുദമാണ് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സര്‍. അണ്ഡാശയ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. അണ്ഡാശയ ക്യാന്‍സര്‍ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

എപ്പോഴും വയറു വീര്‍ത്തിരിക്കുന്നത് ഒവേറിയന്‍ ക്യാന്‍സര്‍ അഥവാ അണ്ഡാശയ ക്യാന്‍സറിന്‍റെ ഒരു പ്രധാന ലക്ഷണമാണ്. 

രണ്ട്... 

ഭക്ഷണം മുഴുവനും കഴിക്കുന്നതിന് മുമ്പ് അഥവാ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുന്നതും നിസാരമായി കാണേണ്ട. 

മൂന്ന്...

ദഹനക്കേട് പല കാരണം കൊണ്ടും ഉണ്ടാകാം. ദഹിക്കാന്‍ പ്രയാസം തോന്നുന്നത് അഥവാ ദഹനക്കേട്, വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, മലബന്ധം തുടങ്ങിയവയും അണ്ഡാശയ ക്യാന്‍സറിന്‍റെ സൂചനയായി ഉണ്ടാകാം. 

നാല്... 

അടിവയറു വേദനയും പെല്‍വിക് ഭാഗത്തെ വേദനയും അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. അതുപോലെ വയറിന്‍റെ വലുപ്പം കൂടുക, ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം എന്നിവയും നിസാരമായി കാണേണ്ട. 

അഞ്ച്...

അടിക്കടി മൂത്രമൊഴിക്കാന്‍ തോന്നുന്നതും ഒരു സൂചനയാണ്. 

ആറ്... 

ഇടുപ്പു വേദന, പുറം വേദന, കാലിൽ നീര്, തുടങ്ങിയവയൊക്കെ ചിലപ്പോള്‍ അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം. 

ഏഴ്...

വിശപ്പില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക,  മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം തുടങ്ങിയവയൊക്കെ  അണ്ഡാശയ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളായും ഉണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കൂ, ഫാറ്റി ലിവറിനെ തടയാം...

youtubevideo

Follow Us:
Download App:
  • android
  • ios