Asianet News MalayalamAsianet News Malayalam

കൊവിഡ് 19; എങ്ങനെയാണ് പ്രോണിങ്ങ് രോഗിയ്ക്ക് ആശ്വാസം പകരുന്നത്, ഡോക്ടറുടെ കുറിപ്പ്

പ്രോണിങ് എന്നാൽ കമിഴ്ത്തി കിടത്തൽ എന്നാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതൊരു പൊസിഷനിങ് ടെക്‌നിക്കാണ് . മുൻപേ പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിലും ഈ കൊവിഡ് കാലത്താണ് വൈദ്യശാസ്ത്രം അതിന്റെ ഉപയോഗം തിരിച്ചറിഞ്ഞത്.  

simmy kuttikkat face book post about proning position for covid patients
Author
Trivandrum, First Published Apr 22, 2021, 4:58 PM IST

ലോകമെമ്പാടും കൊവിഡ് പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ‍ിന്റെ വരവോടെ വെെകിയാണ് പ്രോണിങ്ങ് എന്ന വാക്ക് പലരും‌ കേട്ട് തുടങ്ങിയത്. സിഒപിഡി പോലുള്ള മറ്റ്‌ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരെ ബെഡുകളിൽ എഴുന്നേല്പിച്ചിരുത്തി ട്രീറ്റ് ചെയ്യുമ്പോൾ എന്ത് കൊണ്ടാണ് കൊവിഡ് ബാധിതരെ പ്രോൺ ചെയ്യുന്നത്. 

പ്രോണിങ് എന്നാൽ കമിഴ്ത്തി കിടത്തൽ എന്നാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതൊരു പൊസിഷനിങ് ടെക്‌നിക്കാണ് . മുൻപേ പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിലും ഈ കൊവിഡ് കാലത്താണ് വൈദ്യശാസ്ത്രം അതിന്റെ ഉപയോഗം തിരിച്ചറിഞ്ഞത്.  

തീവ്ര പരിചരണ വിഭാഗങ്ങളിൽ മാത്രം ചെയ്തിരുന്ന ഈ വിദ്യ കൊവിഡ് പടർന്ന് പിടിച്ചതോടെ വാർഡുകളിലും വീടുകളിലും ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ്. പ്രത്യേകിച്ചൊരു മെഷീനിന്റെയും ഉപകരണത്തിന്റെയും സഹായം ഈ പ്രക്രിയയ്ക്ക് വേണ്ട എന്നതും രോഗികൾക്ക് ഗുണകരമാകുന്ന ഒന്നാണെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്ത് വരുന്ന സിമ്മി കുറ്റിക്കാട്ട് പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റിൽ‌ പറയുന്നു. 

തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും പ്രോണിങ്ങിപ്പോൾ കൊവിഡ് വാർഡുകളിലും വീടുകളിലും എത്തിയിരിക്കുകയാണ് . ഹോസ്പിറ്റൽ ബെഡുകളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ തങ്ങേണ്ടി വരുന്നവർ പ്രോണിങ്ങിനെ കുറിച്ച് അറിയേണ്ടതും സ്വയം ചെയ്യേണ്ടതും ശ്വാസ തടസം കുറയ്ക്കാനും അങ്ങനെ രോഗം മൂർച്ഛിക്കാതിരിക്കാനും ഒരു പരിധി വരെ സഹായിക്കുന്നുവെന്നും സിമ്മി പോസ്റ്റിൽ പറയുന്നു.

സിമ്മി കുറ്റിക്കാട്ടിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം...

കൊവിഡ് ബാധിതരും പ്രോണിങ്ങും... 

ഒന്നാം കോവിഡ് വേവിന്റെ പകുതിയിലോ മറ്റോ ആയിരുന്നിരിക്കണം പ്രോണിങ് എന്ന വാക്ക്‌ കേട്ട് തുടങ്ങിയത് . പതിയെ പതിയെ അത് നിത്യ ജീവിതത്തിന്റെ ഭാഗമായി തീർന്നു . COPD പോലുള്ള മറ്റ്‌ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരെ  ബെഡുകളിൽ എഴുന്നേല്പിച്ചിരുത്തി ട്രീറ്റ് ചെയ്യുമ്പോൾ എന്ത് കൊണ്ടാണ് കോവിഡ് ബാധിതരെ പ്രോൺ ചെയ്യുന്നത്

. •എന്താണ് പ്രോണിങ്‌ ? 

പ്രോണിങ് എന്നാൽ കമിഴ്ത്തി കിടത്തൽ എന്നാണ് . മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതൊരു പൊസിഷനിങ് ടെക്‌നിക്കാണ് . മുൻപേ പ്രചാരത്തിൽ ഉണ്ടായിരുന്നെങ്കിലും ഈ കോവിഡ് കാലത്താണ് വൈദ്യശാസ്ത്രം അതിന്റെ ഉപയോഗം തിരിച്ചറിഞ്ഞത് .  തീവ്ര പരിചരണ വിഭാഗങ്ങളിൽ മാത്രം ചെയ്തിരുന്ന ഈ വിദ്യ കോവിഡ് പടർന്ന് പിടിച്ചതോടെ വാർഡുകളിലും വീടുകളിലും ഉപയോഗിച്ചു തുടങ്ങിയിരിക്കുകയാണ് . പ്രത്യേകിച്ചൊരു മെഷീനിന്റെയും ഉപകരണത്തിന്റെയും സഹായം ഈ പ്രക്രിയക്ക് വേണ്ട എന്നതും രോഗികൾക്ക് ഗുണകരമാകുന്ന ഒന്നാണ്. 

* പ്രോണിങ്ങിൽ എന്താണ് ലംഗ്‌സിൽ സംഭവിക്കുന്നത്... 

സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞാൽ , ശ്വാസകോശത്തിനുള്ളിൽ ക്വാളിഫ്‌ളവർ പോലെ കാണപ്പെടുന്ന ഭാഗമുണ്ട് . Alveoli എന്നാണ് ഇതറിയപ്പെടുന്നത് . നാം ശ്വസിക്കുന്ന ഓക്സിജൻ രക്തത്തിലേക്ക് സ്വീകരിക്കുക,  കോശങ്ങളിൽ  എത്തിയ്ക്കുക, കാർബൺ ഡയോക്‌സൈഡ് പുറംന്തള്ളുക എന്നതാണ് ഇതിന്റെ ഫങ്ഷൻ . ഈ പ്രക്രിയയ്ക്ക് ഓക്സിജിനേഷൻ എന്നാണ് പറയുക. കോവിഡ് രോഗബാധിതനായ ഒരാളുടെ ശ്വാസകോശത്തിൽ അണുബാധമൂലം സ്രവങ്ങൾ (secretions) അടിഞ്ഞു കൂടുന്നുണ്ട്‌ . ശരീരത്തിന്റെ പിൻഭാഗത്താണ് മുൻഭാഗത്തേക്കാൾ കൂടുതൽ ശ്വാസകോശ കോശങ്ങൾ (lung tissue) ഉള്ളത്. നേരെ നിവർന്ന് കിടക്കുമ്പോൾ  ഈ സ്രവങ്ങൾ(secretions) ശ്വാസകോശത്തിന്റെ കോശങ്ങൾ കൂടുതലായി സ്ഥിതിചെയ്യുന്ന പിൻഭാഗത്ത് ചെന്ന് (ശ്വാസകോശമെന്നത് വെള്ളം നിറച്ച ബലൂൺ പോലെ സങ്കല്പിച്ചു നോക്കു )കെട്ടിക്കിടന്ന് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കൂടുതലായി ബാധിക്കുന്നു. പല രോഗികളിലും കോവിഡ് ന്യുമോണിയ എന്ന അവസ്ഥയിലേയ്ക്ക് എത്തുന്നത് ഇങ്ങനെയാണ്.   കമഴ്ന്നു കിടക്കുമ്പോൾ, ഈ സ്രവങ്ങൾ മറുഭാഗത്തേക്ക് നീങ്ങുകയും, കൂടുതൽ ലങ് റ്റിഷ്യൂസ് ഉള്ള ഭാഗം സ്രവമുക്തമാവുകയും ചെയ്യുന്നു. ഇതവരുടെ  ഓക്സിജനേഷന്റെ ഫലസിദ്ധി കൂട്ടുന്നു . രോഗബാധിതർ എഴുന്നേറ്റിരിയ്ക്കുമ്പോൾ ശരീരത്തിന്റെ നോർമൽ ആയുള്ള ഗ്രാവിറ്റി മൂലം രക്തം ലങ്സിന് താഴെയ്ക്ക് നീങ്ങുകയും സ്രവങ്ങളുടെ അടിഞ്ഞു കൂടൽ മൂലം alveoliയ്ക്ക് അതിൽ നിന്ന് ശരീരത്തിന് വേണ്ട ഓക്സിജൻ സ്വീകരിക്കാൻ പറ്റാതെ പോവുകയും രോഗിയുടെ നില വഷളാവുകയും ചെയുന്നു. 

•ആരൊക്കെയാണ് പ്രോണിങ് ചെയ്യേണ്ടത്... 

തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും പ്രോണിങ്ങിപ്പോൾ കോവിഡ് വാർഡുകളിലും വീടുകളിലും എത്തിയിരിക്കുകയാണ് . ഹോസ്പിറ്റൽ ബെഡുകളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിൽ വീടുകളിൽ തന്നെ തങ്ങേണ്ടി വരുന്നവർ പ്രോണിങ്ങിനെ കുറിച്ച് അറിയേണ്ടതും സ്വയം ചെയ്യേണ്ടതും ശ്വാസ തടസം കുറയ്ക്കാനും അങ്ങനെ രോഗം മൂർച്ഛിക്കാതിരിക്കാനും ഒരു പരിധി വരെ സഹായിക്കുന്നു . Awake proning എന്നാണ് ഇതറിയപ്പെടുന്നത് . പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ ശ്വാസ തടസ്സമോ മറ്റോ അസ്വസ്ഥതകളോ ഇല്ലെങ്കിൽ കൂടെ ഇന്റർമിറ്റന്റ് ആയി 
പ്രോനിങ്ങു ചെയ്യുക . ശ്വാസതടസം ഉള്ളവർ ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ പ്രോണിങ്ങു ചെയ്യുന്നത് ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടി കാട്ടുന്നു . 

• എങ്ങനെയാണ് പ്രോണിങ് ചെയ്യുക...

 മുപ്പത്‌ മിനിറ്റ് മുതൽ രണ്ട്‌ മണിക്കൂർ വരെ പൂർണ്ണമായും  കമിഴ്ന്നു കിടക്കുക . 
ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ ആവശ്യാനുസരണം തലയിണകൾ ഉപയോഗിക്കുക. 
ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം ഇടത്തോട്ടോ വലത്തോട്ടോ ചെറുതായി ചെരിഞ്ഞു കിടക്കുക . 
കുത്തനെ എഴുന്നേറ്റിരിക്കാതെ 30-45 degree ആംഗിളിൽ ചാഞ്ഞു ഇരിയ്ക്കുക . 
സ്റ്റെപ്പുകൾ ഓരോന്നും പടി പടിയായി ഇടവിട്ടുള്ള മണിക്കൂറുകളിൽ ആവർത്തിയ്ക്കാൻ ശ്രദ്ധിയ്ക്കുക . സിംപിൾ ഓക്സിജൻ മാസ്ക് മുതൽ നോൺ ഇൻ വേസിവ് വെന്റിലേഷൻ ഡിവൈസസ് (NIV)ഉപയോഗിക്കുന്നവർക്ക്‌ വരെ സുരക്ഷിതമായി പ്രോണിങ്ങു ചെയ്യാവുന്നതാണ് .
ഒപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം സ്കിൻ കെയർ ആണ് . വയസ്സ് ചെന്നവരിലും രോഗം മൂർച്ഛിച്ചവരിലും  ഒരു പക്ഷെ പ്രോണിങ് തനിയെ ചെയ്യാൻ അവർ പ്രാപ്തരല്ലെന്നിരിക്കെ അവരെ ശുശ്രുഷിക്കുന്നവർ ബെഡ് സോറുകൾ വരാൻ സാധ്യതയുള്ള ഇടങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക , പരിപാലിയ്ക്കുക . ഒപ്പം അതാതിടങ്ങളിലെ ഹെൽത് ഡിപ്പാർട്മെന്റും ഹെൽത് കെയർ എക്സ്പെർട്സും നൽകുന്ന നിർദേശിക്കുന്ന ചികിത്സാരീതികളും പ്രോട്ടോകോളുകളും പാലിയ്ക്കാൻ ശ്രദ്ധിക്കുക . 
ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മൂന്നാം വേവിനെ കാത്തിരിക്കുന്ന ഒരു രാജ്യത്തിരുന്നാണ് ഞാൻ ഇതെഴുന്നത് . നിസ്സഹായതയോടൊപ്പം പ്രാർത്ഥനയും ശുഭാപ്തി വിശ്വാസവും മാത്രമാണ്  കൂടെയുള്ളത് . ഞാൻ കോവിഡ് പരിചരണവിഭാഗത്തിലെ  എക്‌സ്‌പേർട്ട്‌ അല്ല . ഒന്നൊന്നര വർഷത്തെ അനുഭവങ്ങളുടെ കണ്ട കാഴ്ച്ചകളുടെ ബാക് അപ്പിൽ എഴുതുന്നതാണ് . ഇതൊരു കരട് രൂപം മാത്രമായി കാണുക.

എന്താണ് ശ്വാസംമുട്ടുന്ന കൊവിഡ് രോഗികൾക്ക് ആശ്വാസം പകരുന്ന 'പ്രോണിങ്' എന്ന വിദ്യ ?

 

കോവിഡ് ബാധിതരും പ്രോണിങ്ങും ഒന്നാം കോവിഡ് വേവിന്റെ പകുതിയിലോ മറ്റോ ആയിരുന്നിരിക്കണം പ്രോണിങ് എന്ന വാക്ക്‌ കേട്ട്...

Posted by Simmy Kuttikkat on Wednesday, 21 April 2021
Follow Us:
Download App:
  • android
  • ios