Asianet News MalayalamAsianet News Malayalam

പ്രോട്ടീന്‍ പൗഡര്‍ വീട്ടിലുണ്ടാക്കാം; തയ്യാറാക്കേണ്ടതിങ്ങനെ...

മുംബൈയില്‍ നിന്നുള്ള പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും ഹെല്‍ത്ത് കോച്ചുമായ ദിഗ്വിജയ് സിംഗാണ് ഈ 'ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡറി'ന്റെ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. നമ്മള്‍ സാധാരണഗതിയില്‍ വീട്ടില്‍ വാങ്ങിക്കാറുള്ള അതേ ചേരുവകള്‍ തന്നെ മതി ഇത് തയ്യാറാക്കാനും

simple recipe to make homemade protein powder
Author
Trivandrum, First Published Feb 22, 2021, 3:27 PM IST

ആരോഗ്യത്തിന് അടിസ്ഥാനമായി വേണ്ടുന്ന ഘടകങ്ങളില്‍ ഏറ്റവും സുപ്രധാനമായ ഒന്നാണ് പ്രോട്ടീന്‍. നിത്യവും കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് നാം നമുക്കാവശ്യമായ പ്രോട്ടീന്‍ നേടുന്നത്. എന്നാല്‍ പലപ്പോഴും ഭക്ഷണത്തിലൂടെ ലഭ്യമാകുന്ന പ്രോട്ടീന്‍ അപര്യാപ്തമാകാറുണ്ട്. പ്രത്യേകിച്ച് വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ ആശ്രയിച്ചുകഴിയുന്നവരിലാണ് പ്രോട്ടീന്‍ കുറവ് ഏറ്റവുമധികം കാണാറ്. 

ഇത്തരക്കാര്‍ക്ക് ഈ കുറവ് നികത്താന്‍ അല്‍പം പ്രോട്ടീന്‍ പൗഡര്‍ കഴിക്കാവുന്നതാണ്. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന പ്രോട്ടീന്‍ പൗഡര്‍ കഴിക്കുന്നതില്‍ പലര്‍ക്കും ആശങ്കകളുമുണ്ട്. അങ്ങനെയെങ്കില്‍ പ്രോട്ടീന്‍ പൗഡര്‍ വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? 

മുംബൈയില്‍ നിന്നുള്ള പ്രമുഖ ന്യൂട്രീഷ്യനിസ്റ്റും ഹെല്‍ത്ത് കോച്ചുമായ ദിഗ്വിജയ് സിംഗാണ് ഈ 'ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡറി'ന്റെ റെസിപ്പി പങ്കുവച്ചിരിക്കുന്നത്. നമ്മള്‍ സാധാരണഗതിയില്‍ വീട്ടില്‍ വാങ്ങിക്കാറുള്ള അതേ ചേരുവകള്‍ തന്നെ മതി ഇത് തയ്യാറാക്കാനും. 

40 ഗ്രാം ചന (ബ്രൗണ്‍), 40 ഗ്രാം ഓട്ട്‌സ്, 40 ഗ്രാം പീനട്ട്‌സ്, 20 ഗ്രാം ഫ്‌ളാക്‌സ് സീഡ്‌സ്, 15 ഗ്രാം ആല്‍മണ്ട്‌സ് എന്നിവയാണ് ആകെ ആവശ്യമായ ചേരുവകള്‍. ഇവയെല്ലാം ഒരുമിച്ച് നന്നായി പൊടിച്ചെടുക്കണം. നല്ല അസല്‍ 'ഹോം മെയ്ഡ് പ്രോട്ടീന്‍ പൗഡര്‍' റെഡി. 

ദിവസവും രണ്ട് നേരം ഇത് വെള്ളത്തിലോ പാലിലോ കലക്കി കഴിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്. ഒാരോ തവണയും രണ്ട് സ്‌കൂപ്പില്‍ (ഏകദേശം 65 ഗ്രാം) കൂടുതല്‍ എടുക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

Also Read:- വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വിഷയം...

Follow Us:
Download App:
  • android
  • ios