മഹാമാരി തുടർന്നുകൊണ്ടിരിക്കുന്നതിനാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബിഎ 2 അപകകാരിയാണോ എന്നതിനെ സംബന്ധിച്ച് തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും യുകെ എച്ച്എസ്എ യുടെ കൊവിഡ് ഇൻസിഡന്‍റ്​ ഡയറക്ടറായ ഡോ. മീര ചന്ദ് പറഞ്ഞു. 

കൊവിഡിന്റെ പുതിയ ഉപവകഭേദമായ ബിഎ 2 കേസുകൾ സിംഗപ്പൂരിൽ വർധിക്കുന്നതായി റിപ്പോർട്ടുകൾ.
ഇതുവരെ 198 ബിഎ 2 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോണിൻറെ മറ്റൊരു ഉപവിഭാഗമായ ബിഎ 1നെ അപേക്ഷിച്ച് ബിഎ 2 വിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ​ഗവേഷകർ പറയുന്നത്.

ബിഎ 2 ന്റെ സ്വഭാവസവിശേഷതകളെക്കുറിച്ചറിയാൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന (WHO) പറഞ്ഞു. മഹാമാരി തുടർന്നുകൊണ്ടിരിക്കുന്നതിനാൽ പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ബിഎ 2 അപകകാരിയാണോ എന്നതിനെ സംബന്ധിച്ച് തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും യുകെ എച്ച്എസ്എ യുടെ കൊവിഡ് ഇൻസിഡൻറ്​ ഡയറക്ടറായ ഡോ. മീര ചന്ദ് പറഞ്ഞു.

സ്‌പൈക്ക് പ്രോട്ടീൻ ഉൾപ്പെടെയുള്ള ചില മ്യൂട്ടേഷനുകളിൽ ബിഎ 2 ഒമിക്രോൺ ഉപവിഭാഗം ബിഎ 1-ൽ നിന്ന് വ്യത്യസ്തമാണ്. ബിഎ 2 ഉപവിഭാഗം 50 ലധികം രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളിൽ തിരക്ക്​ കണക്കിലെടുത്ത് സൗകര്യങ്ങൾ വർധിപ്പിച്ചതായും അടിയന്തര നടപടികൾ സ്വീകരിച്ചതായും സിംഗപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റി ഹെൽത്ത് സിസ്റ്റം മേധാവി പറഞ്ഞു. 

അത്യാഹിത വിഭാഗങ്ങളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളും സംശയിക്കുന്ന കൊവിഡ് 19 കേസുകളും ക്രമാനുഗതമായി വർധിക്കുന്നുണ്ടെങ്കിലും, ആശുപത്രികളിലെ പ്രവർത്തനങ്ങളിൽ തടസ്സങ്ങളൊന്നുമില്ലെന്ന് സിംഗ് ഹെൽത്തിന്റെ ഡെപ്യൂട്ടി ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രൊഫസർ ഫോങ് കോക്ക് യോംഗ് പറഞ്ഞു.

പ്രാഥമിക കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നത് ബിഎ 2 ബിഎ 1 നെക്കാൾ 1.5 മടങ്ങ് കൂടുതൽ പകർച്ചവ്യാധിയുണ്ടാക്കുമെന്ന് Statens Serum Institut (SSI) വ്യക്തമാക്കി. ഇത് കൂടുതൽ പകർച്ചവ്യാധിയാണെന്ന് ചില സൂചനകളുണ്ട്. പ്രത്യേകിച്ച് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർക്ക്, എന്നാൽ വാക്സിനേഷൻ എടുത്ത ആളുകളെയും ഇത് ബാധിക്കാമെന്നും എസ്എസ്ഐയുടെ ടെക്നിക്കൽ ഡയറക്ടർ ടൈറ ഗ്രോവ് ക്രൗസ് പറഞ്ഞു. 

Read more : വുഹാൻ ഗവേഷകര്‍ കണ്ടെത്തിയ 'നിയോകോവ്' വെെറസിനെ കുറിച്ച് ലോകാരോഗ്യ സംഘടന പറയുന്നത്...