സ്തനാർബുദ സാധ്യത കുറയ്ക്കാൻ തക്കാളിയിലെ സംയുക്തങ്ങൾ സഹായിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. അമിതവണ്ണവും സ്തനാർബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 'ജേണൽ ഓഫ് ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി ആന്റ് മെറ്റബോളിസ' ത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

സ്ത്രീകൾ ചില ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. പ്രായപൂര്‍ത്തിയാകുന്നത് മുതല്‍ ആര്‍ത്തവവിരാമം വരെ ഒരു സ്ത്രീയ്ക്ക് ഈ വ്യത്യസ്ത ഘട്ടങ്ങളില്‍ സവിശേഷമായ പോഷകങ്ങൾ ആവശ്യമായി വരുന്നു. സ്നാര്‍ബുദം, അണ്ഡാശയ അര്‍ബുദം, യോനിയിലെ അണുബാധകള്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി അവസ്ഥകളില്‍ നിന്ന് രക്ഷനേടാന്‍ നിർബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

തക്കാളി...

സ്തനാർബുദ സാധ്യത കുറയ്ക്കാൻ തക്കാളിയിലെ സംയുക്തങ്ങൾ സഹായിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. അമിതവണ്ണവും സ്തനാർബുദ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് 'ജേണൽ ഓഫ് ക്ലിനിക്കൽ എൻ‌ഡോക്രൈനോളജി ആന്റ് മെറ്റബോളിസ' ത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 'ലൈക്കോപീൻ' എന്ന സംയുക്തമാണ് അതിന് സഹായിക്കുന്നത്. മാത്രമല്ല തക്കാളി കഴിക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.

Click and drag to move

തെെര്...

സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാല്‍സ്യം ആവശ്യമാണ്. കാല്‍സ്യം കൂടുതലുള്ളതിനാല്‍ സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് തൈര്. കാല്‍സ്യത്തിന്റെ അളവ് കുറഞ്ഞാൽ ഓസ്റ്റിയോപൊറോസിസിന് കാരണമാകുന്നു. പ്രോബയോട്ടിക്‌സിന്റെ മികച്ച ഉറവിടം കൂടിയാണ് തൈര്, ഇത് കുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ദഹനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 

Click and drag to move

മുട്ട...

ഒരു സമീകൃതാഹാരമാണ് മുട്ട. വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണിത്. ഇവ രണ്ടും സ്ത്രീകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ബി 12 അനീമിയയുടെ സാധ്യത കുറയ്ക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ന്യൂറോളജിക്കല്‍ ജനന വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനും സ്ത്രീകളില്‍ ചിലതരം അര്‍ബുദ സാധ്യത കുറയ്ക്കുന്നതിനും ഫോളേറ്റുകള്‍ ഗുണം ചെയ്യുന്നു. 

Click and drag to move

ചീര...

ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവ ധാരാളമായി ചീരയിൽ അടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. ആര്‍ത്തവ സമയത്ത് അല്ലെങ്കില്‍ ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും രക്തം നഷ്ടപ്പെടുന്നതിനാല്‍, സ്ത്രീകള്‍ക്ക് ശരീരത്തില്‍ ഇരുമ്പിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. ഇത് ചീരയിലൂടെ ലഭിക്കുന്നു. 

Click and drag to move

 ഫ്ളാക്സ് സീഡുകൾ...

 ഒട്ടേറെ പോഷകമൂല്യങ്ങൾക്കും ആരോഗ്യ ഗുണങ്ങൾക്കും പേരുകേട്ട ഒരു ഭക്ഷണമാണ് ഫ്ളാക്സ് സീഡുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയതിനാൽ വിളർച്ച തടയാൻ സ​ഹായിക്കുന്നു.

Click and drag to move

പേരയ്ക്ക...

 പേരയ്ക്കയിൽ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ലൈക്കോപീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. 

Click and drag to move

'വാൾനട്ട്' എന്ന സൂപ്പർഫുഡ്; ​ഗുണങ്ങൾ പലതാണ്