Asianet News MalayalamAsianet News Malayalam

സെക്സിലൂടെ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ

സ്ട്രെസ് കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായാണ് സെക്‌സിനെ വിലയിരുത്തുന്നത്. 'സിറടോണിന്‍' (Serotonin) എന്ന ഹോര്‍മോണ്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്നു. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റാൻ സഹായിക്കുമെന്ന് ലൈംഗിക ആരോഗ്യ വിദ​ഗ്ധൻ ഇവോൺ കെ. ഫുൾബ്രൈറ്റ് പറയുന്നു.

six health Benefits of Sex
Author
Trivandrum, First Published Aug 8, 2021, 8:13 PM IST

ശാരീരികവും മാനസികവുമായ നിരവധി ഗുണങ്ങള്‍ ലെെം​ഗികതയിലൂടെ ലഭിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നല്ല സെക്‌സ് ആഹ്ലാദവും ആത്മവിശ്വാസവും നിറഞ്ഞ നല്ല ജീവിതത്തിന് വഴിയൊരുക്കുമെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. സെക്സിന്റെ ചില ആരോ​ഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

സ്ട്രെസ് കുറയ്ക്കാം...

സ്ട്രെസ് കുറയ്ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമായാണ് സെക്‌സിനെ വിലയിരുത്തുന്നത്. സിറടോണിന്‍' (Serotonin) എന്ന ഹോര്‍മോണ്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്നു. ഈ ഹോര്‍മോണ്‍ വിഷാദത്തെ അകറ്റാൻ സഹായിക്കുമെന്ന് ലൈംഗിക ആരോഗ്യ വിദ​ഗ്ധൻ ഇവോൺ കെ. ഫുൾബ്രൈറ്റ് പറയുന്നു.

ഹൃദയത്തെ സംരക്ഷിക്കും...

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സെക്സ് സഹായിക്കും. ആരോഗ്യകരമായ സെക്‌സ് അമിതരക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. അതുവഴിയും ഹൃദയാരോഗ്യം മെച്ചപ്പെടും. 

നല്ല ഉറക്കം...

സെക്‌സ് നല്ല ഉറക്കം നല്‍കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സെക്‌സിനെ തുടര്‍ന്ന് ശരീരം പുറപ്പെടുവിക്കുന്ന ഒരു കൂട്ടം ഹോര്‍മോണുകളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലെ കാരണം. 'പ്രോലാക്ടിന്‍' (prolactin) എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുകയും അത് റിലാക്‌സേഷനും ഉറക്കവും നല്‍കുകയും ചെയ്യുന്നു.

പ്രോസ്റ്റേറ്റ് കാൻസർ അകറ്റും...

 പ്രോസ്റ്റേറ്റ് കാൻസർ അകറ്റാൻ സെക്സിന് സാധിക്കുമെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കലോറി കുറയ്ക്കും...

ലൈംഗികത ഒരു മികച്ച വ്യായാമമാണെന്ന്  ഇവോൺ പറയുന്നു. ശരീരത്തിലെ അമിത കലോറി എരിച്ച് കളയാന്‍ സഹായിക്കും. 

ആര്‍ത്തവ പ്രശ്നങ്ങൾ അകറ്റും...

ആരോഗ്യകരമായ സെക്‌സ് ആര്‍ത്തവ സംബന്ധമായ പ്രയാസങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്സിലേർപ്പെടുന്ന സമയത്ത് പെല്‍വിക് പേശികള്‍ക്ക് ലഭിക്കുന്ന സങ്കോചവും വികാസവുമെല്ലാം ഇതിന് സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

'ജീരകം, ഗ്രാമ്പു, മഞ്ഞൾ'; പുതിയ ഫ്ലേവറുകൾ പരീക്ഷിച്ച് കോണ്ടം കമ്പനി
 

Follow Us:
Download App:
  • android
  • ios