സെക്സ് കൂടുതൽ ആസ്വാദ്യകരമാക്കാൻ പുരുഷന്മാർ വയാഗ്ര പോലുള്ള ലൈംഗിക ഉത്തേജകമരുന്നുകൾ ഉപയോഗിക്കാറുണ്ട്. പുരുഷനും സ്ത്രീയും പരിപൂർണ്ണ സമ്മതത്തോടെ ഏർപ്പെട്ടാൽ മാത്രമേ സെക്സ് ആസ്വദിക്കാൻ കഴിയുകയുള്ളൂ. സെക്സിൽ സ്ത്രീകളുടെയും പുരുഷൻമാരുടേയും താൽപ്പര്യങ്ങൾ വ്യത്യസ്തമാണ്. അവ പരസ്പരം തുറന്ന് പറഞ്ഞ് സെക്സിലേർപ്പെടുന്നതാണ് ഉചിതം. ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ഉത്കണ്ഠ അകറ്റാനും പങ്കാളിയുമായുള്ള ബന്ധം ഊഷ്മളമാക്കാനും സഹായിക്കും. സെക്സ് കൂടുതൽ ആസ്വദിക്കാൻ ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങൾ...

സമ്മർദ്ദം ഒഴിവാക്കുക...

സമ്മർദവും ഉത്കണ്ഠയും ലൈംഗികതയ്ക്കു തടസ്സമാകും. സ്ഖലനത്തിനു തടസ്സമുണ്ടാകും. ലിംഗത്തിലേക്കുള്ള രക്തപ്രവാഹം കുറയാനും കാരണമാകും. വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, ധ്യാനിക്കുക ഇവയെല്ലാം ഉത്കണ്ഠയും സമ്മർദ്ദവും അകറ്റാനും പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് മെഡിക്കൽന്യൂസ് ടുഡേ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു.

പുകവലി ഉപേക്ഷിക്കുക...

പുകവലി രക്തസമ്മർദം ഉയരാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും. ഇത് സ്ഖലന പ്രശ്നങ്ങളിലേക്കു നയിക്കും. പുകവലി ഉപേക്ഷിച്ചാൽ ലൈംഗിക ജീവിതം മെച്ചപ്പെടുത്താം. പുകവലി ശീലം  ഉദ്ധാരണക്കുറവ് കുറയ്ക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.

കാപ്പി കുടിക്കുന്നത് ശീലമാക്കൂ....

ലിംഗത്തിലേക്കുള്ള രക്തപ്രവാഹം വർധിക്കാൻ കഫീൻ കാരണമാകുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സ്ഖലനപ്രശ്നങ്ങൾ പരിഹരിക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും ഒരു കപ്പ് കാപ്പി സഹായിക്കും. 

യാത്രകൾ പോകൂ...

ഇടയ്ക്ക് പങ്കാളിയുമൊത്ത് യാത്ര പോകാം. രാത്രിയിൽ ഒരു ഔട്ടിങ് പങ്കാളിയുമായി കൂടുതൽ അടുപ്പമുണ്ടാക്കുകയും ലൈംഗിക ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യും. 

വ്യായാമം ശീലമാക്കൂ...

 വ്യായാമം ചെയ്യുന്നത് ലൈംഗികത മെച്ചപ്പെടുത്തുക മാത്രമല്ല ഹൃദയത്തെയും ആരോഗ്യമുള്ളതാക്കും. ദിവസം മുപ്പതു മിനിറ്റ് നന്നായി വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുക. ഓടുകയോ നീന്തുകയോ ആകാം. ഇത് ലൈംഗിക ശേഷി വർധിപ്പിക്കും. 

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കൂ...

ചില ഭക്ഷണങ്ങൾ രക്തയോട്ടം കൂട്ടാൻ സഹായിക്കും. ഉള്ളി, വെളുത്തുള്ളി, വാഴപ്പഴം എന്നിവയും മുളക്, കുരുമുളക് മുതലായ എരിവുള്ള ഭക്ഷണങ്ങളും കഴിക്കാം. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കാനും ലൈംഗികശേഷി വർധിപ്പിക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.