മഞ്ഞുകാലത്ത് കയ്യിലെയും കാലിലെയുമെല്ലാം ചര്‍മ്മം വരണ്ടുപോകുന്നതും മറ്റും കാണാറില്ലേ? അതുപോലെ തന്നെ മിക്കവരും നേരിടാറുള്ള മറ്റൊരു ചര്‍മ്മ പ്രശ്‌നമാണ് കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും കറുപ്പ്.

ചര്‍മ്മപരിപാലനത്തിന്റെ ( Skin Care ) കാര്യം വരുമ്പോള്‍ മിക്കവരും എല്ലായ്‌പോഴും പ്രാധാന്യം നല്‍കുക മുഖചര്‍മ്മത്തിനാണ്. ഏതെല്ലാം വിധത്തിലുള്ള സ്‌കിന്‍ കെയര്‍ പരിപാടികള്‍ ചെയ്യുന്നുണ്ടോ, അതെല്ലാം മുഖത്തില്‍ മാത്രം ( Facial Skin ) പരിമിതപ്പെടുത്തുന്നവരാണ് അധികപേരും. 

എന്നാല്‍ 'സ്‌കിന്‍ കെയര്‍' എന്ന് പറയുമ്പോള്‍ മുഖത്തോടൊപ്പം തന്നെ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ചര്‍മ്മവും പരിപാലിക്കേണ്ടതാണ്. പ്രത്യേകിച്ച് കാലാവസ്ഥ മാറുന്ന സമയത്ത് ആകെ ശരീരചര്‍മ്മത്തില്‍ പല പ്രശ്‌നങ്ങളും കാണാറുണ്ട്.

മഞ്ഞുകാലത്ത് കയ്യിലെയും കാലിലെയുമെല്ലാം ചര്‍മ്മം വരണ്ടുപോകുന്നതും മറ്റും കാണാറില്ലേ? അതുപോലെ തന്നെ മിക്കവരും നേരിടാറുള്ള മറ്റൊരു ചര്‍മ്മ പ്രശ്‌നമാണ് കൈമുട്ടുകളിലെയും കാല്‍മുട്ടുകളിലെയും കറുപ്പ്. 

എങ്ങനെയാണ് ഇത് മാറ്റേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ഇതിന് ആദ്യം എന്തുകൊണ്ടാണ് ഇത്തരത്തില്‍ കൈമുട്ടുകളിലോ കാല്‍മുട്ടുകളിലോ കറുപ്പ് വരുന്നതെന്ന് മനസിലാക്കുകയാണ് വേണ്ടതെന്ന് പ്രമുഖ ഡെര്‍മറ്റോളജിസ്റ്റ് ഡോ. ജയശ്രീ ശരദ് പറയുന്നു. 

കാരണങ്ങള്‍ മനസിലാക്കിയ ശേഷം ചെയ്യേണ്ട പരിഹാരങ്ങളും ഡോക്ടര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച പോസ്റ്റിലൂടെ പറയുന്നു. പ്രധാനമായും രണ്ട് കാരണങ്ങളാണ് കൈമുട്ടുകലിലും കാല്‍മുട്ടുകളിലും കറുപ്പ് വരാനായി ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നത്. 

1. എപ്പോഴും എവിടെയെങ്കിലും ഉരയുന്നത്.
2. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത്. 

ഇനി ഇതിനുള്ള പരിഹാരങ്ങളും ഡോ. ജയശ്രീ നിര്‍ദേശിക്കുന്നു. ഇരിക്കുമ്പോള്‍ കൈമുട്ടുകളോ കാല്‍മുട്ടുകളോ എവിടെയെങ്കിലും ഉരഞ്ഞുകൊണ്ടിരിക്കുകയോ, അമര്‍ന്നിരിക്കുകയോ ചെയ്യുന്നുവെങ്കില്‍ അക്കാര്യം ശ്രദ്ധിക്കുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണയെങ്കിലും കൈമുട്ടുകളിലും കാല്‍മുട്ടുകളിലും മോയിസ്ചറൈസര്‍ അപ്ലൈ ചെയ്യുക. 

മോയിസ്ചറൈസര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഷിയ ബട്ടര്‍, കൊക്കോ ബട്ടര്‍, സെറാമൈഡ്‌സ്, ഓയിലുകള്‍ എന്നിവയെല്ലാം അടങ്ങിയത് തെരഞ്ഞെടുക്കുക. കിടക്കും മുമ്പ് ലാക്ടിക് ആസിഡും സാലിസിലിക് ആസിഡും അടങ്ങിയ ക്രീമുകള്‍ പുരട്ടുക. ഇത്രയെല്ലാം ശ്രദ്ധിച്ചിട്ടും കറുത്ത നിറം മാറുന്നില്ലെങ്കില്‍ കെമിക്കല്‍ പീലിംഗ് ചെയ്യാമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

View post on Instagram

Also Read:- പുതുവത്സരത്തില്‍ തുടങ്ങാം 'സ്‌കിന്‍ കെയര്‍; ചെയ്യേണ്ട കാര്യങ്ങള്‍...