ശ്വാസകോശത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങളായി പരിണമിക്കാന്‍ അധിക സമയം വേണ്ട. മിക്കവരിലും വൈകി രോഗം കണ്ടെത്തുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം.
ശ്വാസകോശത്തിന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങളായി പരിണമിക്കാന്‍ അധിക സമയം വേണ്ട. മിക്കവരിലും വൈകി രോഗം കണ്ടെത്തുന്നതാണ് കാര്യങ്ങള്‍ ഗുരുതരമാക്കുന്നത്. ശ്വാസകോശത്തിനുണ്ടാകുന്ന അനാരോഗ്യം ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. പല കാരണങ്ങള്‍ കൊണ്ടാകാം ശ്വാസകോശം അപകടത്തിലാകുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധി വരെയൊക്കെ രോഗത്തെ നിയന്ത്രിക്കാന്‍ കഴിയും.
ശ്വാസകോശരോഗങ്ങളുമായി ബന്ധപ്പെട്ട് പല പഠനങ്ങളും നടന്നുവരുന്നു. അക്കൂട്ടത്തില്‍ ഒടുവില്‍ വന്ന പഠനം പറയുന്നത് ഉറക്കത്തിന്‍റെവും ദൈര്‍ഘ്യവും ശ്വാസകോശ രോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ്. കൂടുതല്‍ സമയം രാത്രി ഉറങ്ങുന്നവരും വളരെ കുറച്ച് സമയം മാത്രം ഉറങ്ങുന്നവരും പ്രത്യേകം ശ്രദ്ധിക്കണമത്രേ.
രാത്രി 11 മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങുന്നവര്‍ക്കും നാല് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ക്കും ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മറ്റുളളവരെയപേക്ഷിച്ച് രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. യൂണിവേഴ്സ്റ്റി ഓഫ് മാഞ്ചസ്റ്റര്‍ ആണ് പഠനം നടത്തിയത്. പഠനത്തിന്‍റെ റിപ്പോര്‍ട്ട് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശ്വാസകോശത്തിന്‍റെ അനാരോഗ്യം സംബന്ധിച്ച ചില സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്...
നടക്കുമ്പോഴോ പടവ് കയറുമ്പോഴോ മറ്റെന്തെങ്കിലും ചെയ്യുമ്പോഴോ കിതപ്പും ശ്വാസംമുട്ടും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ശ്വാസകോശത്തിന്‍റെ അനാരോഗ്യം സംബന്ധിച്ച സൂചനയാകാം. കിടക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടും ശ്രദ്ധിക്കേണ്ട കാര്യമാണ്. ചിലരില്‍ ഇത് ഹൃദയസംബന്ധമായ അസുഖങ്ങളുടെ സൂചനകൂടിയായിരിക്കും. അതിനാല്‍, പെട്ടെന്ന് തന്നെ വിദഗ്ദ്ധ ചികില്‍സ തേടുക.
രണ്ട്...
കഫമോ, മൂക്കില്‍ക്കൂടിയുള്ള സ്ലവം കൂടുതലായി ഉണ്ടാകുകയോ ചെയ്താല്‍ അത് ശ്വാസകോശം സംബന്ധിച്ച അസുഖങ്ങളുടെ സൂചനയാകാം. ആസ്‌ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ കഫക്കെട്ട് ഉണ്ടാകും. തുടര്‍ച്ചയായി മൂന്നുമാസത്തിലേറെ ചുമയും കഫക്കെട്ടും മാറാതെയിരുന്നാല്‍ അത് ശ്വാസകോശരോഗത്തിന്‍റെ സൂചനയായിരിക്കും. കഫത്തിലുണ്ടാകുന്ന നിറവ്യത്യാസവും ശ്രദ്ധിക്കണം. കഫത്തിന്‍റെ വെള്ളനിറം മഞ്ഞയോ ചുവപ്പോ ആകുന്നെങ്കില്‍ ശ്വാസകോശത്തിലെ അണുബാധ, ന്യുമോണിയയുടെ തുടക്കം എന്നിവയായി കണക്കാക്കുക.
മൂന്ന്...
സാധാരണഗതിയില്‍ ഹൃദയസംബന്ധമായ അസുഖമോ, ഗ്യാസ്‌ട്രബിളോ ഉള്ളപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. എന്നാല്‍ ചിലരിലെങ്കിലും ശ്വാസകോശത്തിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നത്തിന് സൂചനയായി നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്. ശ്വാസകോശത്തില്‍ അണുബാധ, രക്തം കട്ടപിടിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും നെഞ്ചുവേദന അനുഭവപ്പെടാറുണ്ട്.
നാല്...
സാധാരണഗതിയില്‍ ആസ്ത്മയുടെ ലക്ഷണമാണ് വലിവ്. ശ്വാസമെടുക്കുമ്പോള്‍ കഫം കുറുകിയുണ്ടാകുന്ന ശബ്ദമാണ് വലിവായി അനുഭവപ്പെടുന്നത്. ശ്വാസകോശത്തിലെ അനാരാഗ്യം കാരണം ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. ശ്വാസകോശത്തില്‍ അണുബാധ ഉള്ളപ്പോഴും ഇങ്ങനെ അനുഭവപ്പെടാം.
അഞ്ച്...
നിര്‍ത്താതെയുള്ള ചുമ ശ്വാസകോശ രോഗത്തിന്‍റെ ലക്ഷണമായിരിക്കും. എട്ട് ആഴ്‌ചയില്‍ ഏറെ ചുമ മാറാതെയിരുന്നാല്‍ ഉടന്‍ വൈദ്യസഹായം തേടുക. ഇത് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ആസ്‌ത്മ ചിലരിലെങ്കിലും ടിബി എന്നിവയുടെ ലക്ഷണമായിരിക്കും.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ തൈറോയ്ഡ് പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.
