Asianet News MalayalamAsianet News Malayalam

പുകവലി മറവിരോഗത്തിന് കാരണമാകുമോ?

ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാഴ്ചക്കുറവ്... അങ്ങനെ പോകുന്നു പുകവലിക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍. ഇതോടൊപ്പം തന്നെ നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള ഒരസുഖമാണ് മറവിരോഗവും
 

smoking may not cause dementia says study
Author
Kentucky, First Published Mar 28, 2019, 6:47 PM IST

സ്ഥിരമായി പുകവലിക്കുന്നവരില്‍ ഒരുപിടി അസുഖങ്ങള്‍ക്കുള്ള സാധ്യതകള്‍ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കാറുണ്ട്. ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാഴ്ചക്കുറവ്... അങ്ങനെ പോകുന്നു പുകവലിക്കാര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍. 

ഇതോടൊപ്പം തന്നെ നമ്മള്‍ പറഞ്ഞുകേട്ടിട്ടുള്ള ഒരസുഖമാണ് മറവിരോഗവും. പുകവലിക്കുന്നവരില്‍ വലിയൊരു ശതമാനം പേരിലും മറവിരോഗത്തിനുള്ള സാധ്യതകള്‍ വലിയി രീതിയിലുണ്ടെന്ന തരത്തിലുള്ള നിരവധി പഠനങ്ങള്‍ ഇതിനോടകം തന്നെ പുറത്തുപവന്നിട്ടുണ്ട്. 

എന്നാല്‍ ഇത്തരം പഠനങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ട് പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണിപ്പോള്‍. പുകവലിക്കുന്നവരില്‍ അക്കാരണം കൊണ്ട് മറവിരോഗം (ഡിമെന്‍ഷ്യ) ഉണ്ടാകില്ല എന്നാണ് ഈ പുതിയ പഠനം അവകാശപ്പെടുന്നത്. 

കെന്റക്കി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഈ പഠനത്തിന് പിന്നില്‍. 'ജേണല്‍ ഓഫ് അല്‍ഷിമേഴ്‌സ് ഡിസീസ്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. 

'പുവലിക്കുന്നവരില്‍ അക്കാരണം കൊണ്ട് വിവിധ അസുഖങ്ങള്‍ പിടിപെടാനും മറ്റുള്ളവരെ അപേക്ഷിച്ച് മരണം നേരത്തേയാകാനുമുള്ള സാധ്യതകള്‍ കൂടുതല്‍ തന്നെയാണ്. അതേസമയം ഡിമെന്‍ഷ്യ പിടിപെടാനുള്ള സാധ്യതയാണ് ഞങ്ങളുടെ പഠനം തള്ളിക്കളയുന്നത്. ഇതിനര്‍ത്ഥം നമ്മള്‍ പുകവലിയെ ന്യായീകരിക്കുന്നുവെന്നോ അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നോ അല്ല, പുകവലിക്ക് തീര്‍ച്ചയായും അതിന്റേതായ ദോഷഫലങ്ങളുണ്ട്..ട പഠനത്തിന് നേതൃത്വം നല്‍കിയ എറിന്‍ ആബ്‌നര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios