Asianet News MalayalamAsianet News Malayalam

സോഡിയത്തിന്‍റെ അളവും മൈഗ്രേനും തമ്മിലുളള ബന്ധം അറിയാതെ പോകരുത്...

തലച്ചോറിലെ സോഡിയത്തിന്‍റെ അളവും മൈഗ്രേനുമായി ബന്ധമുണ്ടെന്ന് പുതിയ കണ്ടെത്തല്‍.

sodium levels linked to migraine
Author
Thiruvananthapuram, First Published Feb 19, 2020, 11:30 AM IST

തലച്ചോറിലെ സോഡിയത്തിന്‍റെ അളവും മൈഗ്രേനുമായി ബന്ധമുണ്ടെന്ന് മുന്‍പേ ഗവേഷകര്‍ കണ്ടെത്തിയിരുന്നു.  തലച്ചോറില്‍ ഉയര്‍ന്നതോതിലുള്ള സോഡിയത്തിന്റെ അളവാണ് മൈഗ്രേനിന് കാരണം. കാലിഫോര്‍ണിയയിലെ ഹണ്ടിങ്റ്റണ്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ന്യൂറോസയന്‍സ് വിഭാഗമാണ്  കണ്ടെത്തലിന് പിന്നില്‍.

നേരത്തേ നടത്തിയ പഠനങ്ങളില്‍ മൈഗ്രേന്‍ ഉള്ളവരുടെ സെറിബ്രോ സ്‌പൈനല്‍ ദ്രവത്തില്‍ സോഡിയത്തിന്റെ അംശം മൈഗ്രേന്‍ ഇല്ലാത്തവരെക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. സോഡിയം, ക്ലോറൈഡ് എന്നീ രണ്ടു മൂലകങ്ങളുടെ സംയോജനമാണ് സോഡിയം ക്ലോറൈഡ് എന്ന ഉപ്പ്. അമിതമായ ഉപ്പിന്റെ ഉപയോഗം നമ്മെ രോഗത്തിലേക്കു തള്ളിവിടും.

സോഡിയം, കാൽസ്യം, മഗ്നീഷ്യം എന്നിവയിൽ ഒന്നിന്റെ കുറവോ കൂടുതലോ കോശങ്ങളിലെ വൈദ്യുതി വിതരണത്തിൽ തടസ്സം സൃഷ്ടിക്കും. അതു ശരീരത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. 

Follow Us:
Download App:
  • android
  • ios