പി‌സി‌ഒ‌ഡി ബാധിച്ച സ്ത്രീകളിൽ 27 ശതമാനം മുതൽ 50 ശതമാനം വരെ വിഷാദരോഗം ബാധിച്ചിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. വന്ധ്യത പ്രശ്നം, ക്രമരഹിതമോ നീണ്ടുനിൽക്കുന്നതോ ആയ ആർത്തവം, മുഖക്കുരു, തലവേദന, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പിസിഒഡിയുടെ സാധാരണ ലക്ഷണങ്ങൾ. 

പല സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണ് 'പിസിഒഡി' അഥവാ 'പോളിസിസ്റ്റിക് ഓവറിയൻ ഡിസീസ്'. ജീവിത ശൈലിയിലെ പിഴവുകളാണ് ഒരു പരിധി വരെ ഹോര്‍മോണ്‍ വ്യത്യസങ്ങള്‍ക്ക് കാരണമാകുന്നതും തുടര്‍ന്ന് പിസിഒഡി എന്ന അവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നത്.

ഈസ്ട്രജനും പ്രോജസ്റ്ററോൺ ഹോർമോണുകളുടെ പ്രവർത്തനത്തെയും പിസിഒഡി കാര്യമായി ബാധിക്കാം. 12 നും 44 നും ഇടയിൽ പ്രായമുള്ള 5 മുതൽ 10 ശതമാനം വരെ സ്ത്രീകളെ പിസിഒഡി ബാധിക്കുന്നു. പിസിഒഡി ഉള്ള സ്ത്രീകളിൽ ഉയർന്ന അളവിൽ പുരുഷ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു.

ഈ ഹോർമോൺ ക്രമരഹിതമായ ആർത്തവവിരാമത്തിന് കാരണമാവുകയും അത് ​ഗർഭധാരണത്തിന് തടസമാവുകയും ചെയ്യുന്നു. മാത്രമല്ല, പിസിഒഡി മുഖത്തും ശരീരത്തിലും അമിത രോമവളർച്ചയ്ക്കും കാരണമാകുന്നു. 

Click and drag to move

പി‌സി‌ഒ‌ഡി ഉള്ള 70 ശതമാനം സ്ത്രീകളിലും ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ കണ്ട് വരുന്നു. വന്ധ്യത പ്രശ്നം, ക്രമരഹിതമോ നീണ്ടുനിൽക്കുന്നതോ ആയ ആർത്തവം, മുഖക്കുരു, തലവേദന, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പിസിഒഡിയുടെ സാധാരണ ലക്ഷണങ്ങൾ.

പി‌സി‌ഒ‌ഡി ഉള്ളവരിൽ ഉറക്കക്കുറവ് വലിയ പ്രശ്നമായി കണ്ട് വരുന്നു. അമിതഭാരമുള്ള സ്ത്രീകളിൽ 'സ്ലീപ് അപ്നിയ' കൂടുതലായി കാണപ്പെടുന്നു. പി‌സി‌ഒ‌ഡി ഇല്ലാത്തവരേക്കാൾ പി‌സി‌ഒഡി ഉള്ള അമിതവണ്ണമുള്ള സ്ത്രീകളിലാണ് സ്ലീപ് അപ്നിയയുടെ സാധ്യത കൂടുതലുള്ളതെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പി‌സി‌ഒ‌ഡി ഉള്ള സ്ത്രീകൾക്ക് വിഷാദരോ​ഗം അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. പി‌സി‌ഒ‌ഡി ബാധിച്ച സ്ത്രീകളിൽ 27 ശതമാനം മുതൽ 50 ശതമാനം വരെ വിഷാദരോഗം ബാധിച്ചിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. ഹോർമോൺ വ്യതിയാനങ്ങൾ, അമിതരോമ വളർച്ച, അമിതവണ്ണം എന്നിവയാണ് സ്ത്രീകളെ കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. 

Click and drag to move

പി‌സി‌ഒ‌ഡി 'എന്‍ഡോമെട്രിയല്‍ കാന്‍സർ' ഉണ്ടാകുന്നതിനും കാരണമാകാമെന്നും വിദ​ഗ്ധർ പറയുന്നു. രക്തസ്രാവത്തെ ആര്‍ത്തവത്തിന്റെ ഭാഗമാണെന്ന തെറ്റിദ്ധാരണയില്‍ ചിലര്‍ കാര്യമാക്കാറില്ല. എന്നാല്‍ ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുണ്ടാകുന്ന രക്തസ്രാവം ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ച് കൃത്യമായ ആര്‍ത്തവ ചക്രമുള്ളവര്‍.

ആര്‍ത്തവ വിരാമത്തിനു ശേഷമുള്ള രക്തസ്രാവം എന്‍ഡോമെട്രിയല്‍ കാന്‍സര്‍ മൂലമാകാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭപാത്രത്തിന്റെ ആന്തരിക ആവരണമാണ് 'എന്‍ഡോമെട്രിയം'. എന്‍ഡോമെട്രിയല്‍ കാന്‍സറുണ്ടാകുന്നവരില്‍ നാലില്‍ മൂന്നുപേര്‍ക്കും ആദ്യകാല ലക്ഷണമായി അസാധാരണമായ രക്തസ്രാവം ഉണ്ടായതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. 

പിസിഒഡി എങ്ങനെ തടയാം...?

1.ആരോഗ്യകരമായ ഭക്ഷണക്രമം...

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ആദ്യ കാര്യം. ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗം കുറച്ച് വരിക. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങൾ, മധുരം ചേര്‍ത്ത പാനീയങ്ങള്‍ എന്നിവ ഭക്ഷണ ശൈലിയില്‍ നിന്ന് മാറ്റി നിര്‍ത്തണം. അന്നജത്തിന്റെയും പൂരിത കൊഴുപ്പുകളുടെയും അളവ് ഗണ്യമായി കുറയ്ക്കണം. ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Click and drag to move

2. കാപ്പി ഒഴിവാക്കാം...

കഫീൻ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു. കഫീൻ പതിവായി കഴിക്കുന്നത് ആരോഗ്യത്തെയും രക്തസമ്മർദ്ദത്തെയും ബാധിച്ചേക്കാം, മാത്രമല്ല ഇത് പി‌സി‌ഒ‌എസിന് ഗുരുതരമായ പ്രശ്‌നമായിത്തീരുകയും ചെയ്യും. പകരം, ഹെർബൽ ടീ, ഗ്രീൻ ടീ എന്നിവയിലേക്ക് മാറുക. ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഭാരം നിയന്ത്രിക്കാകനും ഇത് സഹായിക്കും.

3. വ്യായാമം ശീലമാക്കൂ...

ആരോഗ്യകരമായ ഭാരം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗ്ഗം വ്യായാമമാണ്. എന്നാൽ അമിത വ്യായാമം ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. അതിനാൽ യോഗ, നടത്തം, ലൈറ്റ് എയറോബിക്സ്, നീന്തൽ എന്നിവ പോലുള്ള ലളിതമായ വ്യായാമങ്ങൾ ‌ശീലമാക്കാവുന്നതാണ്.

Click and drag to move

4. വെെറ്റമിൻ ഡിയുടെ കുറവ്...

പി‌സി‌ഒ‌ഡി ഉള്ള 60 ശതമാനത്തിലധികം സ്ത്രീകളിലും വെെറ്റമിൻ ഡി യുടെ കുറവ് കണ്ട് വരുന്നു. നിങ്ങളുടെ ദിനചര്യയിൽ വെെറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഇൻസുലിൻ സംവേദനക്ഷമത, ശരീരഭാരം കുറയ്ക്കൽ, അണ്ഡാശയത്തിൽ മുഴ വരാനുള്ള സാധ്യത കുറയ്ക്കുക, ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക എന്നതിന് സഹായിക്കുന്നു. 

ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടതുണ്ടോ? അറിയേണ്ട ചിലത്...