Asianet News MalayalamAsianet News Malayalam

ഉദ്ധാരണക്കുറവുള്ള പ്രായമായവർക്ക് മഹാമാരിക്കാലത്ത് സെക്സിനോട് താൽപര്യം കൂടുതലെന്ന് പഠനം

പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ ​ഗവേഷകനായ പ്രൊ. ബെഞ്ചമിൻ ഡേവിസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 'ജേണൽ ഓഫ് ഇന്റേണൽ മെഡിസിനി' ൽ പഠനം പ്രസിദ്ധീകരിച്ചു.

Some people wanted more sex during the pandemic than ever before study
Author
Pitsburg, First Published Jun 26, 2021, 5:49 PM IST

ഉദ്ധാരണക്കുറവുള്ള പ്രായമായവർക്ക് മഹാമാരിക്കാലത്ത് സെക്സിനോട് താൽപര്യം കൂടുതലെന്ന് പുതിയ പഠനം.
പിറ്റ്‌സ്ബർഗ് സർവകലാശാലയിലെ ​ഗവേഷകനായ പ്രൊ. ബെഞ്ചമിൻ ഡേവിസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 'ജേണൽ ഓഫ് ഇന്റേണൽ മെഡിസിനി' ൽ പഠനം പ്രസിദ്ധീകരിച്ചു.

2020 മാർച്ചിനുശേഷം ഉദ്ധാരണക്കുറവ് മരുന്നുകളുടെ വിൽപ്പന കുതിച്ചുയർന്നതായി കണ്ടെത്തിയെന്ന് ​പഠനത്തിന് നേതൃത്വം നൽകിയ ​ഗവേഷകരിലൊരാളും യുപിഎംസി ഹിൽമാൻ കാൻസർ സെന്ററിലെ യൂറോളജിക് ഓങ്കോളജി പ്രോഗ്രാം ഡയറക്ടറുമായ പ്രൊ. ബെഞ്ചമിൻ ഡേവിസ് പറഞ്ഞു.

ദിവസേനയുള്ള ഉദ്ധാരണക്കുറവ് മരുന്നുകളുടെ വിൽപ്പനയിൽ വൻ വർധനയാണ് ഞങ്ങൾ കണ്ടത്. ഈ മഹാമാരിക്കാലത്ത് ചില ആളുകൾക്ക് ലൈംഗികതയോട് താല്പര്യക്കൂടുതലാണെന്നതാണ് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

2020 മാർച്ചിനുശേഷം രാജ്യവ്യാപകമായി ലോക്ക്ഡൗണിലേക്ക് കടന്നപ്പോൾ ടഡലഫിൽ പോലുള്ള പ്രതിദിന ഉപയോഗത്തിലുള്ള ഉദ്ധാരണക്കുറവ് മരുന്നുകളുടെ വിൽപ്പന കുതിച്ചുയർന്നതായി കണ്ടെത്തിയെന്ന് നാഷണൽ സെയിൽസ് പെർസ്പെക്റ്റീവ് പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സമ്മതമില്ലാതെ സെക്‌സ് വീഡിയോകള്‍ ഉപയോഗിച്ചു; പ്രമുഖ പോണ്‍ സൈറ്റ് കമ്പനിക്കെതിരെ സ്ത്രീകള്‍


 
 

Follow Us:
Download App:
  • android
  • ios