സ്പുട്നിക് ലൈറ്റ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഒറ്റ ഡോസ് വാക്‌സിനായേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരുമായും ഡ്രഗ്‌സ് കണ്‍ട്രോളറുമായും ജൂണില്‍ ചര്‍ച്ചകള്‍ നടത്തും. കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഈ ഒറ്റ ഡോസ് വാകസിനും വേഗത്തില്‍ ഇന്ത്യയില്‍ ലഭ്യമാക്കാനാണ് പദ്ധതി.

റഷ്യൻ നിർമ്മിത കൊവിഡ് വാക്സീൻ സ്പുട്‌നിക് ലൈറ്റ് ഇന്ത്യയില്‍ ലഭ്യമാക്കുന്നതിന് അടുത്ത മാസം ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. സ്പുട്നിക് ലൈറ്റ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഒറ്റ ഡോസ് വാക്‌സിനായേക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാരുമായും ഡ്രഗ്‌സ് കണ്‍ട്രോളറുമായും ജൂണില്‍ ചര്‍ച്ചകള്‍ നടത്തും. കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ഈ ഒറ്റ ഡോസ് വാകസിനും വേഗത്തില്‍ ഇന്ത്യയില്‍ ലഭ്യമാക്കാനാണ് പദ്ധതി.

' റഷ്യൻ പങ്കാളിയുമായും ഗമാലിയ ഇൻസ്റ്റിറ്റിയൂട്ടുമായും ഞങ്ങൾ വളരെ നന്നായി പ്രവർത്തിക്കുന്നു. സ്പുട്നിക് ലൈറ്റ് ഇതിനകം റഷ്യയിൽ അംഗീകരിച്ചു. ഇത് 79.4 ശതമാനം ഫലപ്രാപ്തി പ്രകടമാക്കി. ഇത് ഒറ്റ ഡോസ് വാക്‌സിനാണ്...' - ഡോ. റെഡ്ഡീസ് ലബോറട്രിയുടെ സിഇഒ ദീപക് സപ്ര എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

'ഇന്ത്യയിൽ ഞങ്ങൾ ചെയ്യുന്നത് റഷ്യയിലെ ഞങ്ങളുടെ പങ്കാളികളുമായി പ്രവർത്തിക്കുകയും ഡാറ്റകളെല്ലാം ശേഖരിച്ച ശേഷം വിശകലനം ചെയ്യുന്നു. സ്പുട്‌നിക് ലൈറ്റിന്റെ സുരക്ഷയെ കുറിച്ച് ഞങ്ങൾ ഇന്ത്യൻ റെഗുലേറ്ററുമായി ഒരു ചർച്ച നടത്തണമെന്ന് ആ​ഗ്രഹിക്കുന്നു. ഇത് നടപ്പാക്കാനും ഇന്ത്യയിൽ അംഗീകാരം നേടാനും ഞങ്ങൾക്ക് കഴിയുമെന്ന് തന്നെയാണ് കരുതുന്നത്. ഇത് ഒറ്റ ഡോസ് വാക്സിനേഷനും 79.4% ഫലപ്രാപ്തി നൽകുകയും ചെയ്യും....' - ദീപക് സപ്ര പറഞ്ഞു. 

ഇന്ത്യയുടെ ആദ്യ ഡോസ് വാക്സിൻ എന്ന നിലയിൽ സ്പുട്നിക്കിന്റെ സാധ്യത റെഗുലേറ്ററിൽ നിന്നുള്ള അംഗീകാരത്തെയും അവരുമായുള്ള ചർച്ചയെയും റെഗുലേറ്ററിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന മാർഗ്ഗനിർദ്ദേശത്തെയും ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

റഷ്യയുടെ സ്പുട്‌നിക് V വാക്‌സിന്‍ റെഡ്ഡീസ് ലാബാണ് ഇറക്കുമതിയിലൂടെ ഇന്ത്യയിലെത്തിച്ചത്. ഇത് രണ്ടു ഡോസ് വാക്‌സിന് ആണ്. രാജ്യത്തുടനീളം 35 കേന്ദ്രങ്ങളില്‍ ഈ വാക്‌സിന്‍ വിതരണം ചെയ്യും. ഇന്ത്യയില്‍ ഈ വാക്‌സിന്റെ ആദ്യ കുത്തിവെപ്പ് വെള്ളിയാഴ്ച ഹൈദരാബാദില്‍ തുടക്കം കുറിച്ചു. ഇറക്കുമതി ചെയ്ത സ്പുട്‌നിക് V വാക്‌സിന്‍ ഒരു ഡോസിന് 955.40 രൂപയാണെന്ന് ഡോ. റെഡ്ഡീസ് ലബോട്ടീസ് അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona