അൾസർ ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഭക്ഷണം സമയാസമയത്ത് കഴിക്കാതിരിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്യുന്നവർക്കാണ് സാധാരണ ഗതിയിൽ അൾസർ വരാറുള്ളത്. ആമാശയത്തിന്റെയും കുടലുകളുടെയും ഉള്ളിലെ ആവരണത്തിലുണ്ടാകുന്ന മുറിവുകളാണ് അൾസർ. യഥാസമയം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ അൾസർ തടയാനാകും. 

വയറുവേദന തന്നെയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. വയറിന്റെ മധ്യഭാഗത്തായി ചെറിയ തോതിലോ അല്ലാതെയോ വേദന തോന്നുന്നതാണ് ലക്ഷണം. ആമാശയത്തിൽ 'ഹെലികോബാക്ടർ പൈലോറി' ( Helicobacter pylori) എന്ന ബാക്ടീരിയയാണ് വില്ലൻ. ആമാശയത്തിൽ ഈ ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണ് പ്രധാനപ്പെട്ട രോഗകാരണം. 

ഈ ബാക്ടീരിയ പിടികൂടുന്നതിനും കാരണമുണ്ട്. ശുചിത്വക്കുറവാണ് പ്രധാന കാരണം. മലിനജലം ബാക്ടീരിയയ്ക്ക് വളരാൻ അനുകൂല സാഹചര്യമുണ്ടാക്കും. പുകവലി, മദ്യപാനം തുടങ്ങിയവ അള്‍സറിന്റെ കാഠിന്യം കൂട്ടുന്നവയാണ്.  നമ്മുടെ ജീവിതചര്യതന്നെയാണ് അൾസർ എന്ന വില്ലനെ ക്ഷണിച്ചുവരുത്തുന്നത്. മസാലകൾ ധാരാളം ചേർത്ത ഭക്ഷണവും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതും ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നതുമെല്ലാം അൾസറിന് കാരണം തന്നെയാണ്.

അൾസറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങൾ താഴേ ചേർക്കുന്നു...

1. വയറില്‍ കത്തുന്ന പോലെ വേദന
2. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന
3. നെഞ്ചരിച്ചില്‍
4. തലചുറ്റല്‍
5.വിശപ്പില്ലായ്മ
5. ദഹ​നക്കുറവ്

കൊവിഡ് 19; രോഗം ഭേദമായവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ; ഡോക്ടർ പറയുന്നു