Asianet News MalayalamAsianet News Malayalam

പതിവായി സ്ട്രെസ് അനുഭവിക്കുന്നവരെ കാത്തിരിക്കുന്ന മറ്റൊരു പ്രശ്നം...

സ്ട്രെസിനെ പ്രതിരോധിക്കാൻ ഓരോ വ്യക്തിയും ഓരോ പ്രതിരോധരീതിയിലേക്ക് തിരിയാം. ഇത് വിഷാദം, ഉത്കണ്ഠ, മൂഡ് ഡിസോര്‍ഡര്‍, ഉദരരോഗങ്ങള്‍, തലവേദന എന്നിങ്ങനെ പല തരത്തിലാകാം.

stress eating can lead us to many other health issues
Author
First Published Nov 4, 2023, 10:07 PM IST

സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം പതിവായി അനുഭവിക്കുന്നത് പല തരത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് ക്രമേണ നമ്മെ നയിക്കാം. ജോലിയില്‍ നിന്നോ പഠനത്തില്‍ നിന്നോ കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ എല്ലാം സ്ട്രെസ് വരാം. എന്നാല്‍ ജോലിസംബന്ധമായ - അല്ലെങ്കില്‍ വരുമാനവുമായി ബന്ധപ്പെട്ട സ്ട്രെസ് ആണ് അധികം പേരും ഇന്ന് നേരിടുന്നത്. 

ഇങ്ങനെ പതിവായി സ്ട്രെസ് നേരിടുന്നവരെ സംബന്ധിച്ച് അവരെ ബാധിച്ചേക്കാവുന്ന മറ്റൊരു പ്രശ്നത്തെ കുറിച്ചും അതുണ്ടാക്കുന്ന അനുബന്ധ പ്രയാസങ്ങളെ കുറിച്ചുമാണിനി പങ്കുവയ്ക്കുന്നത്. 

സ്ട്രെസിനെ പ്രതിരോധിക്കാൻ ഓരോ വ്യക്തിയും ഓരോ പ്രതിരോധരീതിയിലേക്ക് തിരിയാം. ഇത് വിഷാദം, ഉത്കണ്ഠ, മൂഡ് ഡിസോര്‍ഡര്‍, ഉദരരോഗങ്ങള്‍, തലവേദന എന്നിങ്ങനെ പല തരത്തിലാകാം. ഇത്തരത്തില്‍ ചിലര്‍ വീണുപോയേക്കാവുന്നൊരു അവസ്ഥയാണ് 'സ്ട്രെസ് ഈറ്റിംഗ്'. 

വിശപ്പിനെ ശമിപ്പിക്കാനോ, തളര്‍ച്ചയെ അതിജീവിക്കാനാണോ ആണ് നാം ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ സ്ട്രെസുണ്ടാക്കുന്ന ഭാരത്തെ ഒഴിവാക്കുന്നതിനായി ഭക്ഷണത്തില്‍ ആശ്രയം കണ്ടെത്തുന്ന അവസ്ഥയാണ് 'സ്ട്രെസ് ഈറ്റിംഗ്'. 

സ്ട്രെസ് ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'കോര്‍ട്ടിസോള്‍' മധുരം-  കൊഴുപ്പടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ എല്ലാം കഴിക്കാൻ നമ്മെ പ്രേരിപ്പിക്കും. അതുപോലെ കലോറി കൂടുതലായി അടങ്ങിയ ഭക്ഷണങ്ങളിലേക്കും  നമ്മെ വല്ലാതെ വലിച്ചടുപ്പിക്കും. ഇതോടെയാണ് പലരും 'സ്ട്രെസ് ഈറ്റിംഗി'ലേക്ക് കടക്കുന്നത്. 

'സ്ട്രെസ് ഈറ്റിംഗ്' അനിയന്ത്രിതമായി തുടര്‍ന്നാല്‍ അത് പിന്നീട് പല അനുബന്ധ പ്രയാസങ്ങളിലേക്ക് കൂടി നമ്മെ എത്തിക്കും. അമിതവണ്ണമാണ് ഇതിലൊരു പ്രധാന പ്രശ്നം. അമിതവണ്ണത്തിലേക്ക് എത്തിയാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും എടുത്ത് പറയേണ്ടതില്ലല്ലോ. ശാരീരികവും മാനസികവും പല ബുദ്ധിമുട്ടുകളും അമിതവണ്ണമുണ്ടാക്കുന്നു. ഇതിന് പുറമെ  ഫാറ്റി ലിവര്‍ രോഗം, ലിവര്‍ സിറോസിസ് എന്നീ രോഗങ്ങളിലേക്കും 'സ്ട്രെസ് ഈറ്റിംഗ്' സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. 

സ്ട്രെസ് വരുന്ന സ്രോതസ് ഏതാണെന്ന് കണ്ടെത്തി, അതിനെ പരിഹരിക്കുക- അതുപോലെ വ്യായാമം- മനസിന് സന്തോഷം നല്‍കുന്ന വിനോദങ്ങള്‍ എന്നിവയിലേര്‍പ്പെടുന്നത് എല്ലാം ഈ പ്രശ്നങ്ങള്‍ ലഘൂകരിക്കാനുള്ള പോംവഴിയാണ്.

Also Read:- ടോയ്‍ലറ്റിനകത്തേക്ക് ഫോണ്‍ കൊണ്ടുപോകുന്ന ശീലമുള്ളവരെ ഈ രോഗം ബാധിക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios