ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ലോകത്താകമാനമുള്ള ദമ്പതികള്‍ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. സ്ത്രീകളിലും പുരുഷന്‍മാരിലും വ്യത്യസ്ത കാരണങ്ങള്‍ കൊണ്ടാണ് വന്ധ്യതയുണ്ടാകുന്നത്. ശുക്ലത്തിന്റെ ​ഗുണനിലവാരം കുറയുന്നതാണ് വന്ധ്യത പ്രശ്നങ്ങൾക്ക് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

ചില ഭക്ഷണങ്ങൾ ശുക്ലത്തിന്റെ അളവും ഗുണനിലവാരവും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വാൾനട്ട്, ബദാം എന്നിവ പതിവായി കഴിക്കുന്നത് പുരുഷന്മാരിൽ ശുക്ലത്തിന്റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കുമെന്ന് പുതിയ പഠനം പറയുന്നു. ആൻഡ്രോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

ഉയർന്ന പൂരിത കൊഴുപ്പുകൾ, പ്രോട്ടീൻ, ശുദ്ധീകരിച്ച ധാന്യങ്ങൾ, ഉപ്പ്, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയും ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇവ മാത്രമല്ല, ബീജത്തിന്റെ ​ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റ് മൂന്ന് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

പച്ച നിറത്തിലെ ഇലക്കറികളും പഴങ്ങളും...

ഇലക്കറികളിലും പഴങ്ങളിലും ആന്റിഓക്‌സിഡന്റുകൾ, കോയിൻ‌സൈം ക്യു( coenzyme Q), ലൈക്കോപീൻ(lycopene) എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഉയർന്ന ബീജസങ്കലനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 250 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ പറയുന്നത്, ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ബീജങ്ങളുടെ അളവ് മാത്രമല്ല, ശുക്ല ചലനവും മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി.

 

 

മത്സ്യം...

ബീജങ്ങളുടെ ചലനം മെച്ചപ്പെടുത്തുന്നതിന് മത്സ്യത്തിന്റെ ഉപയോഗം സഹായകമാകും. മത്സ്യങ്ങൾ ധാരാളം കഴിക്കുന്നത് ശുക്ലഘടന മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി ചില പഠനങ്ങൾ വ്യക്തമാക്കുന്നു. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പുകളാണ് ബീജങ്ങളുടെ ആരോഗ്യത്തിന് ​ഗുണം ചെയ്യുന്നത്.

 

 

ഉലുവ...

സ്ഥിരമായി ഉലുവ കഴിക്കുന്നത് ബീജത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നു.

 

 

പഠനത്തിന്റെ ഭാ​ഗമായി, ബീജത്തിന്റെ അളവ് കുറവുള്ള പുരുഷന്മാരോട് നാലാഴ്ച്ച പതിവായി ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്താൻ നിർദേശിച്ചു. ഇവരിൽ ശുക്ലത്തിന്റെ ​അളവ് കൂടുന്നതായി കാണാനായെന്ന് ​ഗവേഷകർ പറയുന്നു.