ഓരോ അസുഖം വരാനും അതിന്റേതായ കാരണങ്ങള്‍ കാണും. ചില കാരണങ്ങള്‍ വ്യക്തമായി വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പോലുമാകാറില്ല. അത്തരത്തിലൊരു കണ്ടെത്തലാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പുതിയ പഠനസംഘം നടത്തിയിരിക്കുന്നത്
അമിതവണ്ണമുള്ളവരില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതകള്‍ കൂടുതലാണെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരുമെല്ലാം എപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ കേട്ടുകേട്ട് ഈ ഭീഷണിയുടെയെല്ലാം തീവ്രത ഇപ്പോള്‍ വളരെയധികം കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, അമിതവണ്ണം ഉണ്ടെന്ന് വച്ച് അസുഖങ്ങള്‍ വരണമെന്ന് നിര്‍ബന്ധവുമില്ല.
എങ്കില്‍ പോലും, ചില പഠനങ്ങളും കണ്ടെത്തലുകളുമെല്ലാം അസുഖരമായ കാര്യങ്ങളെ മുന്‍കൂട്ടി അറിയുന്നതിനും, അതിനെ തടയുന്നതിനും ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമെല്ലാം നമ്മളെ സഹായിക്കും.
ഓരോ അസുഖം വരാനും അതിന്റേതായ കാരണങ്ങള്‍ കാണും. ചില കാരണങ്ങള്‍ വ്യക്തമായി വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് പോലുമാകാറില്ല. അത്തരത്തിലൊരു കണ്ടെത്തലാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പുതിയ പഠനസംഘം നടത്തിയിരിക്കുന്നത്.
അതായത് അമിതവണ്ണമുള്ളവരില്‍ പാന്‍ക്രിയാസിനെ ബാധിക്കുന്ന ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ഇവരുടെ കണ്ടെത്തല്‍.
'പാന്‍ക്രിയാസ് ക്യാന്‍സര്‍ കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. പുവകലി ഇതിനൊരു കാരണമായിരുന്നു., എന്നാല്‍ പുകവലി മൂലം പാന്‍ക്രിയാസ് ക്യാന്‍സര്‍ ഉണ്ടാകുന്നത് കുറഞ്ഞിരിക്കുന്നു..'- അറ്റ്‌ലാന്റയിലെ അമേരിക്കന്‍ ക്യാന്‍സര്‍ സൗസൈറ്റിയില്‍ നിന്നുള്ള എറിക്.ജെ.ജേക്കബ്‌സ് പറയുന്നു.
പാന്‍ക്രിയാസ് ക്യാന്‍സറാണെങ്കില്‍ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന വിഭാഗം ക്യാന്‍സറുകളില്‍ പെടുന്ന ഒന്നാണെന്നും ഇവര്‍ പറയുന്നു. പ്രായം അമ്പതില്‍ താഴെയുള്ളവരിലെ അമിതവണ്ണമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് ഇപ്പോള്‍ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ തീരുമാനം. ശരീരഭാരവും രോഗവും തമ്മിലുള്ള ബന്ധം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
