Asianet News MalayalamAsianet News Malayalam

ലൈംഗിക ജീവിതത്തില്‍ 'സ്മാര്‍ട്ട്' 'വെജിറ്റേറിയന്‍'സോ?

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ഇലിസിറ്റ് എന്‍കൗണ്ടേഴ്‌സ്.കോം' എന്ന ഡേറ്റിംഗ് സൈറ്റ് നടത്തിയ പഠനമാണിത്. ഭക്ഷണശീലം എത്തരത്തിലാണ് ലൈംഗികതയെ സ്വാധീനിക്കുന്നത് എന്നായിരുന്നു ഇവരുടെ അന്വേഷണം. ഇതിനായി വിവിധ ഡയറ്റുകള്‍ പിന്തുടരുന്നവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് പഠനം അവകാശപ്പെടുന്നത്. അങ്ങനെ ഒടുവില്‍ അവര്‍ തങ്ങളുടെ നിഗമനത്തിലുമെത്തി

study says that vegetarians enjoy sex more than meat eaters
Author
UK, First Published Mar 3, 2020, 11:41 PM IST

ലൈംഗികതയുമായി ബന്ധപ്പെട്ട് ഏറെ മിത്തുകളും സങ്കല്‍പങ്ങളും കാത്തുസൂക്ഷിക്കുന്ന സമൂഹമാണ് നമ്മുടേത്. അശാസ്ത്രീയമായ പലതരം വിവരങ്ങളും ഇത്തരത്തില്‍ കഥകളായി നമുക്ക് മുന്നില്‍ അവതരിക്കാറുണ്ട്. ആധികാരികമായ വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണ് പലപ്പോഴും ഇവയെല്ലാം വെള്ളം തൊടാതെ വിഴുങ്ങാന്‍ നമ്മെ പ്രേരിപ്പിക്കുന്നതും. 

ഇതുപോലെ തന്നെയാണ് ചില സൈറ്റുകളും സംഘടനകളും നടത്തുന്ന പഠനങ്ങളുടെ കാര്യവും. എത്രത്തോളം കൃത്യമാണ് അവരുടെ കണ്ടെത്തലുകളും നിഗമനങ്ങളുമെന്ന് അറിയില്ലെങ്കില്‍ പോലും അത് കേട്ടപാതി കേള്‍ക്കാത്ത പാതി വിശ്വാസത്തിലെടുക്കുന്നതാണ് നമ്മുടെ പ്രവണത. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ച ഒരു പഠനത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 'ഇലിസിറ്റ് എന്‍കൗണ്ടേഴ്‌സ്.കോം' എന്ന ഡേറ്റിംഗ് സൈറ്റ് നടത്തിയ പഠനമാണിത്. ഭക്ഷണശീലം എത്തരത്തിലാണ് ലൈംഗികതയെ സ്വാധീനിക്കുന്നത് എന്നായിരുന്നു ഇവരുടെ അന്വേഷണം. ഇതിനായി വിവിധ ഡയറ്റുകള്‍ പിന്തുടരുന്നവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് പഠനം അവകാശപ്പെടുന്നത്. അങ്ങനെ ഒടുവില്‍ അവര്‍ തങ്ങളുടെ നിഗമനത്തിലുമെത്തി. 

പച്ചക്കറി മാത്രം കഴിക്കുന്നവരാണ് ലൈംഗികജീവിതത്തില്‍ മിടുക്കര്‍ എന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. ആഴ്ചയില്‍ എത്ര തവണ സെക്‌സിലേര്‍പ്പെടുന്നു എന്ന കണക്ക് മുതല്‍ എത്ര സമയം വരെ സെക്‌സിനായി ചിലവഴിക്കുന്നു എന്നത് വരെ ഇവര്‍ അന്വേഷിച്ചത്രേ. ഏത് കാര്യത്തിലും 'വെജിറ്റേറിയന്‍സ്' മുന്നിലാണെന്നാണ് പഠനം വാദിക്കുന്നത്. 

പച്ചക്കറി മാത്രം കഴിക്കുന്നവരില്‍, 84 ശതമാനം പേരും തങ്ങള്‍ ലൈംഗിക ജീവിതത്തില്‍ സംതൃപ്തരാണെന്ന് രേഖപ്പെടുത്തി. അതേസമയം നോണ്‍-വെജിറ്റേറിയന്‍സ് ആണെങ്കില്‍ ആകെ 59 ശതമാനം പേരേ ലൈംഗികജീവിതത്തില്‍ സംതൃപ്തി നേടിയതായി അറിയിക്കുന്നുള്ളൂ. പങ്കാളിക്കൊപ്പം കൂടുതല്‍ സമയം ചിലവിടുന്നത്, ഫോര്‍പ്ലേയില്‍ ഏര്‍പ്പെടുന്നത്, ലൈംഗികതയുമായി ബന്ധപ്പെട്ട സംഭാഷണത്തിലേര്‍പ്പെടുന്നത് എല്ലാം വെജിറ്റേറിയന്‍സ് ആണെന്ന് പഠനം പറയുന്നു. 

വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കാണ് ഈ പഠനം വഴിയൊരുക്കിയത്. വെജിറ്റേറിയനിസത്തെ കൂടുതല്‍ അംഗീകൃതമാക്കുന്നതിന് വേണ്ടി നടത്തിയ പഠനമാണിതെന്നും ഇവര്‍ മുന്നോട്ട് വയ്ക്കുന്ന വിവരങ്ങളൊന്നും ആധികാരികമല്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. അതോടൊപ്പം തന്നെ പഠനത്തെ പിന്തുണച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലൈംഗികതയുണര്‍ത്താന്‍ പച്ചക്കറി ഭക്ഷണങ്ങള്‍ സഹായിക്കുന്നുണ്ടെന്നും ഇത് മാത്രമാണ് പഠനം കണ്ടെത്തിയ വസ്തുതകളുടെ അടിസ്ഥാനമെന്നും ഇവര്‍ വാദിക്കുന്നു. ഏതായാലും നിലവില്‍ ഈ പഠനറിപ്പോര്‍ട്ട് തര്‍ക്കവിഷമായി മാറിയെന്നേ പറയാനാകൂ.

Follow Us:
Download App:
  • android
  • ios