Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാനോ മസില്‍ വയ്ക്കാനോ 'സപ്ലിമെന്റുകള്‍' കഴിക്കാറുണ്ടോ? എങ്കില്‍ അറിയൂ...

വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, 'എനര്‍ജി'യുണ്ടാകാനും, മസില്‍ വയ്പിക്കാനുമെല്ലാം ഇത്തരം മരുന്നുകള്‍ കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത് അത്യന്തം അപകടം പിടിച്ച സംഗതിയാണെന്നാണ് പുതിയൊരു പഠനം മുന്നറിയിപ്പ് നല്‍കുന്നത്
 

supplements sold for weight loss may lead us to many severe health issues
Author
Trivandrum, First Published Jun 6, 2019, 7:12 PM IST

ചിലര്‍ വണ്ണം കുറയ്ക്കാന്‍ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം നടത്തുന്നതിനൊപ്പം തന്നെ ചില 'സപ്ലിമെന്റുകള്‍' കൂടി കഴിക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ മാത്രമല്ല, 'എനര്‍ജി'യുണ്ടാകാനും, മസില്‍ വയ്പിക്കാനുമെല്ലാം ഇത്തരം മരുന്നുകള്‍ കഴിക്കുന്നവരുണ്ട്. 

എന്നാല്‍ ഇത് അത്യന്തം അപകടം പിടിച്ച സംഗതിയാണെന്നാണ് പുതിയൊരു പഠനം മുന്നറിയിപ്പ് നല്‍കുന്നത്. 'ജേണല്‍ ഓഫ് അഡോളസെന്റ് ഹെല്‍ത്ത്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനം സംബന്ധിച്ച വിശദവിവരങ്ങള്‍ വന്നിരിക്കുന്നത്. 

പല ആരോഗ്യപ്രശ്‌നങ്ങളും വ്യക്തികളുടെ പ്രായവും ആരോഗ്യാവസ്ഥയും ലിംഗവ്യത്യാസങ്ങളും അടിസ്ഥാനപ്പെടുത്തി, ഇത്തരം മരുന്നുകളുണ്ടാക്കുന്നുണ്ട് എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഏതെങ്കിലും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന അവസ്ഥ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍- എന്നുതുടങ്ങി മരണത്തിന് വരെ ഇങ്ങനെയുള്ള 'സപ്ലിമെന്റുകള്‍' ഇടയാക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

ശരീരം നന്നാക്കാന്‍ കഴിക്കുന്നവ മാത്രമല്ല, ലൈംഗികശേഷി കൂട്ടാനും, വയര്‍ വൃത്തിയാക്കാനും മറ്റുമെല്ലാം ഉപയോഗിക്കുന്ന ചില 'സപ്ലിമെന്റുകളും' മേല്‍പറഞ്ഞത് പോലെ അപകടകാരികളാണെന്നാണ് പഠനം വാദിക്കുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തിലുള്ള ഏത് മരുന്നും ഡയറ്റീഷ്യന്റെയോ ഫിസീഷ്യന്റെയോ നിര്‍ദേശപ്രകാരം മാത്രമേ കഴിക്കാവൂയെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു. 

Follow Us:
Download App:
  • android
  • ios