കൊവിഡ് സംശയിച്ച് ഇന്ന് നിരവധി പേരാണ് വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയുന്നത്. പല തരത്തിലുളള മാനസികാവസ്ഥകളിലൂടെയാവാം ഇവര്‍ കടന്നുപോകുന്നത്. ഇത്തരക്കാര്‍ക്ക് ഇനി ഡിവൈഎഫ്എയുടെ സഹായം ഉപയോഗിക്കാം. ഇവരിലുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറയ്ക്കാനായി വിദഗ്ദരുടെ സേനവം ലഭ്യമാക്കുകയാണ് 'വീട്ടിൽ തനിച്ചാകില്ല ഞങ്ങളുണ്ട് പദ്ധതിയിലൂടെ' ഉദ്ദേശിക്കുന്നത്. 

ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവരും വിദേശത്തു നിശ്ചിത സമയത്തു തിരിച്ചെത്താൻ കഴിയാത്തതു കാരണം ജോലിയിലും വരുമാനത്തിലും ആശങ്കയുള്ളവരും സാമൂഹ്യ സമ്പർക്കമില്ലാതെ കഴിയുന്ന കുഞ്ഞുങ്ങളും വിദ്യാർത്ഥികളും  ഉൾപ്പെടെയുള്ളവർക്ക് വിദഗ്ദരുടെ സേവനം തേടാവുന്നതാണ്. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവരെ ശാസ്ത്രീയമായി പരിചരിക്കേണ്ട ബാധ്യത കൂടി ഉണ്ടെന്നു മനസ്സിലാക്കിയാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടത്. 

ഇതിനായി കാൾ സെന്റർ നമ്പറുകളായ 9895858666, 98958666, 8590025849, 8590011044, 8590018240, 7012215574 വിളിക്കാം. പ്രമുഖരായ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമാക്കും.