പതിവായി സ്‌ട്രെച്ചിങ്ങ് ചെയ്യുന്നത് പേശികളെ ശക്തമാക്കാൻ സഹായിക്കുന്നു. കുറഞ്ഞത് 30 സെക്കൻഡ് സ്‌ട്രെച്ചിങ്ങ് ചെയ്യുക.

പ്രമുഖ ഫാഷൻ ഡിസെെനറായ സുസൈന്‍ ഖാന്‍ 42ാം വയസിലും ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന വ്യക്തിയാണ്. ഇപ്പോഴിതാ, പുതിയൊരു ഫിറ്റ്‌നസ്സ് വീഡിയോയാണ് സുസൈന്‍ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. സൊഹറാബ് ഖുഷ്‌റുസാഹിയാണ് ഇവരുടെ ട്രെയിനര്‍.

സ്‌ട്രെച്ചിങ്ങ് എക്‌സര്‍സൈസാണ് വീഡിയോയിലുള്ളത്. മറ്റൊരു വീഡിയോയില്‍ പുഷ് അപ്പുകള്‍ ചെയ്യുന്നത് കാണാം. പതിവായി സ്‌ട്രെച്ചിങ്ങ് ചെയ്യുന്നത് പേശികളെ ശക്തമാക്കാൻ സഹായിക്കുന്നു. കുറഞ്ഞത് 30 സെക്കൻഡ് സ്‌ട്രെച്ചിങ്ങ് ചെയ്യുക.

ശരീരത്തിൽ എല്ലായ്പ്പോഴും വഴക്കം നിലനിർത്താൻ സ്ട്രെച്ചിങ്ങ് സഹായിക്കുന്നു. ശ്വസനത്തെ സ്വാധീനിച്ചുകൊണ്ട് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു. എന്തായാലും നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. 

View post on Instagram