ഒരു കാരണമവുമില്ലാതെ നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? ചിലപ്പോള്‍ ഇത് ക്രോണിക് ഫറ്റിഗ് സിൻഡ്രോമിന്റെ ലക്ഷണമാകാം. സ്ത്രീകളിലാണ് പുരുഷൻമാരെക്കാൾ ഈ രോഗം കാണുന്നത്. 

ഒരു കാരണമവുമില്ലാതെ നിങ്ങള്‍ക്ക് എപ്പോഴും ക്ഷീണം തോന്നാറുണ്ടോ? ചിലപ്പോള്‍ ഇത് ക്രോണിക് ഫറ്റിഗ് സിൻഡ്രോമിന്‍റെ ലക്ഷണമാകാം. സ്ത്രീകളിലാണ് പുരുഷൻമാരെക്കാൾ ഈ രോഗം കാണുന്നത്. അമിതമായ ക്ഷീണം, എപ്പോഴും ഉറക്കം തൂങ്ങുക, വിഷമം ഇവയെല്ലാം ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. 40നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

ചില അണുബാധകളും ഈ രോഗത്തിന് കാരണമാകുന്നുണ്ട്. ഗ്ലാൻഡുകളുടെ പ്രവർത്തന തകരാറും ചിലപ്പോള്‍ കാരണമാകാം. മറ്റുചിലപ്പോള്‍ പാരിസ്ഥിതിക പ്രശ്നങ്ങളും ഒരു കാരണമായി വിദഗ്ദര്‍ പറയാറുണ്ട്. മാനസിക രോഗത്തിന്‍റെ ആരംഭമായും അപൂർവമായ ഈ രോഗാവസ്ഥ കണ്ടുവരുന്നു. പൊണ്ണത്തടിയുള്ള സ്ത്രീകളിലും അലർജി മരുന്ന് കഴിക്കുന്നവരിലും ക്രോണിക് ഫറ്റിഗ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്.

രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ

1. എല്ലാത്തിനും മടി ഉണ്ടാവുക. ദിവസവും ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തത്ര ക്ഷീണം 
2. നല്ല ഉറക്കം കിട്ടാതെ വരിക 
3. ആവശ്യത്തിന് ഉറങ്ങിയാലും ഉൻമേഷം അനുഭവപ്പെടാതിരിക്കുക 
4. എപ്പോഴും ഉറക്കം തൂങ്ങുക
5. പേശികൾക്കും സന്ധികൾക്കും വേദന
6. അസാധാരണമായ തലവേദന, കാഴ്ച പ്രശ്നങ്ങൾ, കണ്ണിനു വേദന 
7. ഉത്കണ്ഠ, മൂഡ് മാറുക, വിഷാദം
8. ചെറിയ പനി, തൊണ്ടവേദന, കഷത്തിലും കഴുത്തിലും കഴലവീക്കം, വയറ്റിൽ അസ്വാസ്ഥ്യം