Asianet News MalayalamAsianet News Malayalam

Chronic Obstructive Pulmonary Disease : സിഒപിഡി ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു രോഗിയുടെ മരണത്തിനു കാരണമായേക്കാവുന്ന മൂന്നാമത്തെ പ്രധാന രോഗമാണ് സിഒപിഡി. സാധാരണ ലക്ഷണങ്ങള്‍ ചുമ, ശ്വാസതടസ്സം, കഫം എന്നിവയാണ്. പുകയില വലിക്കുന്നവരിലും പുകവലിക്കാത്തവരിലും സിഒപിഡി കണ്ടുവരുന്നു. 

symptoms of chronic obstructive pulmonary disease
Author
First Published Dec 1, 2022, 2:28 PM IST

സി‌ഒ‌പി‌ഡി എന്ന രോ​ഗം ഇന്ന് പലരേയും അലട്ടുന്നു. വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, എംഫിസെമ എന്നിവ സിഒപിഡിക്ക് കാരണമാകാം. ആരോഗ്യകരമായ ഒരു ജീവിതശൈലിയും കൃത്യമായ ചികിത്സയും സിപിഡി രോഗതീവ്രത തടയാൻ സഹായിക്കുന്നു. ശ്വാസനാളങ്ങളുടെയും ആൽവിയോളൈയുടെയും അസ്വഭാവിതകൾ കാരണം ഉണ്ടാകുന്ന രോഗമാണ് സിഒപിഡി.

ഈ രോഗങ്ങളിൽ ഏറ്റവും സാധാരണമായത് എംഫിസെമ, ക്രോണിക് ബ്രോങ്കൈറ്റിസ് എന്നിവയാണ്. COPD ഉള്ള പലർക്കും ഈ രണ്ട് അവസ്ഥകളും ഉണ്ട്. കൃത്യമായ ജീവിതശൈലിയിലൂടെ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ ഒരു രോഗമാണിത്. 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരു രോഗിയുടെ മരണത്തിനു കാരണമായേക്കാവുന്ന മൂന്നാമത്തെ പ്രധാന രോഗമാണ് സിഒപിഡി. സാധാരണ ലക്ഷണങ്ങൾ ചുമ, ശ്വാസതടസ്സം, കഫം എന്നിവയാണ്. പുകയില വലിക്കുന്നവരിലും പുകവലിക്കാത്തവരിലും സിഒപിഡി കണ്ടുവരുന്നു. 

എംഫിസെമ ശ്വാസകോശത്തിലെ വായു സഞ്ചികളെ സാവധാനം നശിപ്പിക്കുന്നു. ഇത് പുറത്തേക്കുള്ള വായുപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ബ്രോങ്കൈറ്റിസ് ബ്രോങ്കിയൽ ട്യൂബുകളുടെ വീക്കം, സങ്കോചം എന്നിവയ്ക്ക് കാരണമാകുന്നു. യുഎസിൽ ഏകദേശം 30 ദശലക്ഷം ആളുകൾക്ക് COPD ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. പകുതിയോളം പേർക്കും അത് ഉണ്ടെന്ന് അറിയില്ല.

COPD ഉള്ള മിക്ക ആളുകളും കുറഞ്ഞത് 40 വയസ്സ് പ്രായമുള്ളവരും പുകവലിക്കുന്നവരുമാണ്. നിങ്ങൾ എത്രത്തോളം പുകയില ഉൽപന്നങ്ങൾ ഉപയോ​ഗിക്കുന്നുവോ അത്രയധികം സി‌ഒ‌പി‌ഡി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ജോലിസ്ഥലത്ത് നിങ്ങൾ രാസവസ്തുക്കളും പുകയും നേരിടുകയാണെങ്കിളും COPD ഉണ്ടാകാം. വായു മലിനീകരണത്തിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നതും പൊടി ശ്വസിക്കുന്നതും സിഒപിഡിക്ക് കാരണമാകും.

ലക്ഷണങ്ങൾ...

ശ്വാസം മുട്ടൽ
നഖങ്ങൾ നിറത്തിലാവുക.
ഇടയ്ക്കിടെ ജലദോഷം
പെട്ടെന്ന് ഭാരം കുറയുക.
വീർത്ത പാദങ്ങൾ, കാലുകൾ

സിഒപിഡി ചികിത്സിച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ...

ശ്വാസകോശത്തിന്റെ പ്രവർത്തനം ക്രമേണ കുറയുന്നു.
വിട്ടുമാറാത്ത ചുമ 
ആവർത്തിച്ചുള്ള അണുബാധ.
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുക.

 

Follow Us:
Download App:
  • android
  • ios