ശരീരത്തിലെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കണ്ണിനെയാകും ആദ്യം ബാധിക്കുക. അത് കാഴ്ച മങ്ങുന്നതിന് കാരണമാകും. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. 

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കും. എന്നാൽ, മിക്കവരും ആ ലക്ഷണങ്ങൾ അവ​ഗണിക്കാറ് പതിവ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ മറ്റ് പല രോഗങ്ങളും അതിനെ ചുറ്റിപ്പറ്റി ആരംഭിക്കുന്നു. അതുമൂലം ശരീരത്തികലെ പല അവയവങ്ങളും ക്രമേണ തകരാറിലാകാൻ തുടങ്ങുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചാൽ ഉണ്ടാകുന്ന ചില ലക്ഷണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ശരീരത്തിലെ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് കണ്ണിനെയാകും ആദ്യം ബാധിക്കുക. അത് കാഴ്ച മങ്ങുന്നതിന് കാരണമാകും. ഡയബറ്റിക് റെറ്റിനോപ്പതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.

രണ്ട്...

പതിവായി മൂത്രമൊഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന്റെ മറ്റൊരു ലക്ഷണമാണ്. രക്തത്തിൽ ഗ്ലൂക്കോസ് അധികമായാൽ വൃക്കകൾ അത് ഫിൽട്ടർ ചെയ്യാൻ കഠിനമായി പ്രവർത്തിക്കുന്നു. അതിന്റെ ഫലമായി മൂത്രമൊഴിക്കൽ വർദ്ധിക്കുന്നു.

മൂന്ന്...

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം‌. ഇത് വായയും ചർമ്മവും വരണ്ടതാക്കുന്നു. ശരീരം മൂത്രത്തിലൂടെ അധിക ഗ്ലൂക്കോസ് നീക്കം ചെയ്യാൻ ശ്രമിക്കുന്നു. ഇത് നിർജ്ജലീകരണത്തിലേക്ക് നയിക്കുന്നു.

നാല്...

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രക്തക്കുഴലുകൾക്കും ഞരമ്പുകൾക്കും കേടുവരുത്തും. ഇത് രക്തയോട്ടം തടസ്സപ്പെടുത്തുകയും അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.

അഞ്ച്...

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് ഞരമ്പുകളെ തകരാറിലാക്കും. ഇത് ഡയബറ്റിക് ന്യൂറോപ്പതി എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് കൈകളിലും കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും മരവിപ്പിന് കാരണാകും.

ആറ്...

രക്തത്തിലെ അധിക ഗ്ലൂക്കോസ് മൂലമുണ്ടാകുന്ന ഊർജ്ജത്തിന്റെ അളവ് കുറയുമ്പോൾ ക്ഷീണത്തിനും ബലഹീനതയ്ക്കും ഇടയാക്കും.

ഏഴ്...

ഉയർന്നതും താഴ്ന്നതുമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിക്കും. ഇത് ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. 

എട്ട്...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ വിശപ്പും ദാഹവും കൂടുന്നു. പതിവായി അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. 

Read more ഈ നാല് കാര്യങ്ങൾ ചീത്ത കൊളസ്ട്രോൾ കൂട്ടാം

Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Latest News