Asianet News MalayalamAsianet News Malayalam

ഗര്‍ഭാശയ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍, എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

പല രോഗികളിലും ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഇതിനാല്‍ തന്നെ രോഗം തിരിച്ചറിയാൻ സമയമെടുക്കുന്നു. പലപ്പോഴും ചികിത്സ ഫലപ്രദമാകാത്ത അവസാനഘട്ടങ്ങളിലെല്ലാമാകും രോഗം തിരിച്ചറിയുക. 'സൈലന്‍റ് കില്ലര്‍' എന്നാണ് ഗര്‍ഭാശയ ക്യാൻസറിനെ വിശേഷിപ്പിക്കുന്നതും ഇക്കാരണം കൊണ്ടാണ്. എങ്കിലും ചില രോഗികളില്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

symptoms of ovarian cancer and when to see a doctor hyp
Author
First Published Apr 1, 2023, 7:56 PM IST

ഗര്‍ഭാശയ ക്യാൻസര്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന ക്യാൻസറുകളിലൊന്നാണ്. ക്യാൻസര്‍ ബാധിച്ചുള്ള മരണങ്ങളില്‍ ലോകത്തിലെ ആകെ കണക്കെടുത്ത് നോക്കിയാലും മുന്നില്‍ തന്നെയാണ് ഗര്‍ഭാശയ ക്യാൻസര്‍. ക്യാൻസര്‍ മൂലമുള്ള മരണം കൂടുതലും സംഭവിക്കുന്നത് രോഗം കണ്ടെത്തുന്നതതിനും ചികിത്സ തേടുന്നതിനും സമയം വൈകിക്കുന്നതോടെയാണ്. 

ഗര്‍ഭാശയ ക്യാൻസറിന്‍റെയും ഏറ്റവും വലിയ വെല്ലുവിളി ഇതുതന്നെയാണ്. പല രോഗികളിലും ഇതിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഇതിനാല്‍ തന്നെ രോഗം തിരിച്ചറിയാൻ സമയമെടുക്കുന്നു. പലപ്പോഴും ചികിത്സ ഫലപ്രദമാകാത്ത അവസാനഘട്ടങ്ങളിലെല്ലാമാകും രോഗം തിരിച്ചറിയുക. 'സൈലന്‍റ് കില്ലര്‍' എന്നാണ് ഗര്‍ഭാശയ ക്യാൻസറിനെ വിശേഷിപ്പിക്കുന്നതും ഇക്കാരണം കൊണ്ടാണ്. എങ്കിലും ചില രോഗികളില്‍ രോഗത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടമാകാറുണ്ട്.

അടിവയര്‍ വീര്‍ത്തുവരിക. ഇവിടെ വേദന. അതിന് താഴേക്കും വേദന അനുഭവപ്പെടുക. കുറഞ്ഞ സമയത്തിനുള്ളില്‍ ശരീരഭാരം കുറയുക. ഭക്ഷണം കഴിക്കുന്നതിനും പ്രയാസവും അതോടൊപ്പം തന്നെ പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നുന്ന അവസ്ഥയും. ഇടവിട്ട് മൂത്രശങ്കയുണ്ടാകുന്നതും ശ്രദ്ധിക്കുക. ഇവയെല്ലാം തന്നെ ഗര്‍ഭാശയ ക്യാൻസറിലേക്ക് വിരല്‍ചൂണ്ടുന്ന സൂചനകളാണ്.

അതേസമയം ഇത്തരം പ്രശ്നങ്ങള്‍ മറ്റ് പല ആരോഗ്യപ്രശ്നങ്ങളുടെയും അസുഖങ്ങളുടെയും ഭാഗമായും സംഭവിക്കാം. അതിനാല്‍ ഇത് എത്ര ദിവസം നീണ്ടുനില്‍ക്കുന്നുവെന്നും എത്ര ലക്ഷണങ്ങള്‍ കാണുന്നുവെന്നും നിരീക്ഷിക്കുക. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ തുടര്‍ച്ചയായി രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണണം. 

ഗര്‍ഭാശയ ക്യാൻസറിന്‍റെ ഭാഗമായി മറ്റ് ചില പ്രയാസങ്ങളും രോഗി അനുഭവിക്കാം. നല്ലരീതിയില്‍ തളര്‍ച്ച, നടുവേദന, മലബന്ധം, ആര്‍ത്തവക്രമക്കേടുകള്‍ എന്നിവയാണ് ഇപ്പറഞ്ഞ പ്രയാസങ്ങള്‍. ഇവയെല്ലാം എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട്, നിസാരമായി തള്ളിക്കളയാനുള്ള സാധ്യതകളും ഏറെയാണ്. അങ്ങനെ രോഗം തിരിച്ചറിയാൻ താമസിക്കുന്ന  രോഗികളും ഏറെ. അതിനാല്‍ സ്ത്രീകള്‍ എപ്പോഴും കൃത്യമായ ഇടവേളകളില്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് ആരോഗ്യം ഉറപ്പുവരുത്തുന്നതാണ് ഉചിതം.

Also Read:- എപ്പോഴും 'ആംഗ്സൈറ്റി'യാണോ? ഇതകറ്റാൻ വഴിയുണ്ട്, പതിവായി ഇങ്ങനെ ചെയ്തുനോക്കൂ...

 

Follow Us:
Download App:
  • android
  • ios