Asianet News MalayalamAsianet News Malayalam

മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്കാരം സംസ്ഥാന ബഹുമതികളോടെ, തീരുമാനവുമായി തമിഴ്നാട്

അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയാണ് എം കെ സ്റ്റാലിൻറെ തീരുമാനം

tamiladu to conduct funerals of organ donors with state honor etj
Author
First Published Sep 23, 2023, 1:04 PM IST

ചെന്നൈ: ഹൃദയസ്പർശിയായ തീരുമാനവുമായി തമിഴ്നാട് സര്‍ക്കാര്‍. മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്കാരം ഇനി സംസ്ഥാന ബഹുമതികളോടെ നടത്തുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. അവയവദാതാക്കളുടെ കുടുംബത്തിന്റെ ത്യാഗം മഹത്തകരമെന്ന് വ്യക്തമാക്കിയാണ് എം കെ സ്റ്റാലിൻറെ തീരുമാനം.

പ്രിയപ്പെട്ടവരൊള നഷ്ടമാകുന്ന ദുഖത്തിനിടയിലും മറ്റുള്ളവരുടെ ജീവൻ നിലനിര്‍ത്താനായി അവയവം ദാനം ചെയ്യാൻ സമ്മതം അറിയിക്കുന്നവരുടെ ത്യാഗം നിസ്വാര്‍ത്ഥമാണ്. അത്തരത്തിലുള്ള ത്യാഗം നാട് ആദരിക്കേണ്ടതുണ്ട് എന്ന് വ്യക്തമാക്കിയാണ് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് എംകെ സ്റ്റാലിന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്.

വലിയ സംഭാവനകളിലൂടെ സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കും ഉന്നത പദവികൾ വഹിച്ചവര്‍ക്കും ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കിയവര്‍ക്കും മരണാനന്തരം സര്‍ക്കാര്‍ നൽകുന്ന ഔദ്യോഗിക ബഹുമതിയാണ് ഇനി തമിഴ്നാട്ടിൽ അവയവ ദാതാക്കൾക്കും ലഭിക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ അവയവ ദാന ശസ്ത്രക്രിയകൾ നടക്കുന്ന സംസ്ഥാനമെന്ന നിലയിൽ തമിഴ്നാട് സ്വന്തമാക്കിയ മുന്നേറ്റത്തിന്‍റെ തുടര്‍ച്ച കൂടിയാണ് പുതിയ തീരുമാനം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios