Asianet News MalayalamAsianet News Malayalam

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കലോറി കുറഞ്ഞ 10 ഭക്ഷണങ്ങളിതാ...

വണ്ണം കൂടുന്നത് പ്രമേഹം, ഫാറ്റി ലിവർ, ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, പിത്താശയക്കല്ലുകൾ, കാൻസർ, വന്ധ്യത, സ്ലീപ് അപ്നിയ, എന്നിവയ്ക്കും കാരണമാകുന്നു. 100 കലോറിയിൽ താഴെയുള്ളതും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ 10 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

Ten Foods Below 100 Calories That May Help Shed Extra Kilos
Author
Trivandrum, First Published Aug 29, 2021, 7:29 PM IST

അമിതവണ്ണം സാധാരണമായ ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ്. ഇത് വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകുന്നു. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നതിന് സമീകൃത ആഹാരമാണ് കഴിക്കേണ്ടതെന്ന് ഡോക്ടർമാർ പറയുന്നു. അമിതമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞ് കൂടുമ്പോഴാണ് അമിതവണ്ണം ഉണ്ടാകുന്നത്. എണ്ണമയമുള്ളതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വണ്ണം കൂടുന്നതിന് കാരണമാകുന്നു. 

വണ്ണം കൂടുന്നത് പ്രമേഹം, ഫാറ്റി ലിവർ, ഉയർന്ന കൊളസ്ട്രോൾ, ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ, ഓസ്റ്റിയോ ആർത്രൈറ്റിസ്, പിത്താശയക്കല്ലുകൾ, കാൻസർ, വന്ധ്യത, സ്ലീപ് അപ്നിയ, എന്നിവയ്ക്കും കാരണമാകുന്നു. 
100 കലോറിയിൽ താഴെയുള്ളതും ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ 10 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

മുട്ട...

പ്രോട്ടീൻ, അവശ്യ കൊഴുപ്പുകൾ, വൈറ്റമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് മുട്ട. ഈ അവശ്യ പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 90 കലോറിയും 6 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

 

Ten Foods Below 100 Calories That May Help Shed Extra Kilos

 

മോര്...

ഒരു ഗ്ലാസ് മോരിൽ (200 മില്ലി) ഏകദേശം 78 കലോറിയും 4 ഗ്രാം പ്രോട്ടീനും 182 മില്ലിഗ്രാം കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് എളുപ്പത്തിൽ വിശപ്പ് ശമിപ്പിക്കാൻ സഹായിക്കുന്നു. 

തേങ്ങാവെള്ളം...

നിർജ്ജലീകരണത്തിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് തേങ്ങാവെള്ളം. കുറഞ്ഞ കലോറിയുള്ള പ്രകൃതിദത്ത പാനീയമാണ് ഇത്. 100 മില്ലിയിൽ ഏകദേശം 20 കലോറി മാത്രമാണുള്ളത്. വിശപ്പിനെ വേഗത്തിൽ തടയാനും ഈ പാനീയം സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മികച്ചൊരു പാനീയമാണിത്.

വാഴപ്പഴം...

ഒരു വാഴപ്പഴത്തിൽ ഏകദേശം 90 കലോറി ഉണ്ടാകും. ഇതിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. ഏത് സമയത്തും ലഘുഭക്ഷണമായി കഴിക്കാം. ഇത് ശരീരത്തെ ഊർജ്ജസ്വലമാക്കുകയും അനാരോഗ്യകരമായ ഭക്ഷണ പദാർത്ഥങ്ങൾക്ക് പകരം കഴിക്കാവുന്ന ഒന്നാണ്.

 

Ten Foods Below 100 Calories That May Help Shed Extra Kilos

 

കാപ്പി...

ഒരു കപ്പ് കാപ്പിയിൽ ഏകദേശം 90 കലോറി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഉപാപചയപ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും കാപ്പി മികച്ചതാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ആപ്പിൾ...

കലോറി കുറഞ്ഞ പഴമാണ് ആപ്പിൾ. ഒരു ആപ്പിളിൽ ഏകദേശം 95 കലോറിയുണ്ട്. ഉയർന്ന ഫൈബർ ഉള്ളതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ പഴമാണിത്. 

ഓറഞ്ച്...

ഒരു ഓറഞ്ചിൽ ഏകദേശം 40 കലോറിയും ഉയർന്ന നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇതിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വെള്ളരിക്ക...

ഒരു ഇടത്തരം വെള്ളരിക്കയിൽ ഏകദേശം 12 കലോറി ഉണ്ട്.  ഇതിൽ ഗ്ലൈസെമിക് സൂചിക കുറവാണ്. വെള്ളരിക്ക പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്.

 

Ten Foods Below 100 Calories That May Help Shed Extra Kilos

 

ബദാം...

10 ബദാമിൽ 85 കലോറി മാത്രമാണുള്ളത്. ബദാം നാരുകളാൽ സമ്പുഷ്ടമാണ്. പ്രോട്ടീൻ, ഒമേഗ ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവയുടെ നല്ല ഉറവിടമാണ്. ഈ പോഷകങ്ങളാൽ സമ്പന്നമായതിനാൽ, ഇത് എളുപ്പത്തിൽ വിശപ്പ് കുറയ്ക്കുന്നു. ഏത് സമയത്തും ലഘുഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്. ജങ്ക് ഫുഡുകൾ ഒഴിവാക്കി പകരം ബദാം കഴിക്കുക.

നിലക്കടല...

പ്രോട്ടീൻ, അവശ്യ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ഉറവിടമാണ് നിലക്കടല. പോഷകഗുണങ്ങൾ ഉള്ളതിനാൽ ഇവ വിശപ്പ് വേഗത്തിൽ ഇല്ലാതാക്കുന്നു . ഒരു ടേബിൾ സ്പൂൺ അല്ലെങ്കിൽ 15 ഗ്രാം നിലക്കടലയിൽ ഏകദേശം 78 കലോറി ഉണ്ട്. ഏത് സമയത്തും ലഘുഭക്ഷണമായി ഉപയോഗിക്കാം.

Follow Us:
Download App:
  • android
  • ios