Asianet News MalayalamAsianet News Malayalam

ഇനി ഫോണിലെ ക്യാമറ ഉപയോ​ഗിച്ച് മൂത്രത്തിലെ അണുബാധ കണ്ടെത്താം

 ബാത് സര്‍വകലാശാലയിലെ എൻജിനീയര്‍മാരാണ് മൂത്രത്തിലെ ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന വിദ്യയുമായി എത്തിയിരിക്കുന്നത്.
 

Test may diagnose UTI in 25 min using phone camera
Author
Bath, First Published Jan 9, 2020, 6:50 PM IST

മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട് 25 മിനിറ്റിനകം യൂറിനറി ട്രാക്ട് ഇൻഫെക്‌ഷൻ (UTIs) അഥവാ മൂത്രത്തിലെ അണുബാധ കണ്ടെത്താനുള്ള ടെക്നോളജിയുമായി ഒരു സംഘം ഗവേഷകര്‍. ബാത് സര്‍വകലാശാലയിലെ എൻജിനീയര്‍മാരാണ് മൂത്രത്തിലെ ഇ– കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്ന വിദ്യയുമായി എത്തിയിരിക്കുന്നത്.

 Biosensors and Bioelectronics ജേണലില്‍ ഇത് സംബന്ധിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ലാബ് ടെസ്റ്റുകള്‍ വഴിയാണ് ഇ കോളിയുടെ സാന്നിധ്യം കണ്ടെത്തുന്നത്. എന്നാൽ പുതിയ രീതി അനുസരിച്ച് ഇ കോളി ബാക്ടീരിയ സെല്ലുകളെ കണ്ടെത്തുന്ന ആന്റി ബോഡിയുള്ള ഒരു മൈക്രോ കാപ്പില്ലരി സ്ട്രിപ്പിലേക്ക് മൂത്രം എടുക്കും. തുടര്‍ന്ന് ഈ സ്ട്രിപ്പിലേക്ക് ഒരു എൻസൈമിനെ ചേര്‍ക്കും.

ഇത് സ്ട്രിപ്പിലൊരു നിറവ്യത്യാസം ഉണ്ടാക്കും. ഇത് സ്മാര്‍ട്ട്‌ ഫോണ്‍ ക്യാമറ കൊണ്ട് പകര്‍ത്തിയാണ് ഇ കോളി ബാക്ടീരിയയുടെ കണക്ക് നിശ്ചയിക്കുക. നിലവിലെ ലാബ്  പരിശോധനകളെ അപേക്ഷിച്ച് കൂടുതല്‍ വേഗത്തില്‍ ബാക്ടീരിയ സാന്നിധ്യം ഈ ടെസ്റ്റ്‌ വഴി കണ്ടെത്താം എന്നാണു ഗവേഷകര്‍ പറയുന്നത്.

പൊതുവെ ലാബ് ടെസ്റ്റ് നടത്തുന്ന ഫലം ഏറെ വൈകിയാണ് ലഭിക്കുക. അതുകൊണ്ട് തന്നെ ആന്റിബയോട്ടിക്കുകൾ കൊണ്ടുള്ള ചികിത്സയും വൈകാറുണ്ട് .എന്നാൽ പുതിയ രീതിയിൽ ഫലം ഉടൻ കണ്ടെത്താനാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത് .


 

Follow Us:
Download App:
  • android
  • ios