Asianet News MalayalamAsianet News Malayalam

ലിം​ഗത്തിൽ അസഹ്യമായ വേദന; പതിനൊന്നുകാരന്റെ മൂത്രസഞ്ചിയിൽ നിന്ന് നീക്കം ചെയ്തത് 20 കാന്ത ബോളുകൾ

കാന്ത ബോളുകള്‍ കുട്ടി അബദ്ധവശാല്‍ വിഴുങ്ങിയതോ അതല്ലെങ്കില്‍ ഒരു കൗതുകത്തിന് സ്വയം ശരീരത്തില്‍ കയറ്റിയതോ ആകാമെന്ന ഡോക്ടർ പറയുന്നു.

The boy inserted the magnet toys up his penis, which caused painful symptoms
Author
China, First Published Jun 7, 2020, 5:32 PM IST

പതിനൊന്നുകാരന്റെ മൂത്രസഞ്ചിയിൽ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 20 കാന്ത ബോളുകൾ. ലിം​ഗത്തിന് അസഹ്യമായ വേദന ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാന്ത ബോളുകൾ കണ്ടെത്തിയത്. ചൈനയിലെ ഡോങ്‌ഗ്വാനിലാണ് സംഭവം.

 മൂത്രസഞ്ചിയിൽ 20 ചെറിയ കാന്ത ബോളുകള്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു.  'ബക്കിബോൾസ്' എന്നറിയപ്പെടുന്ന കാന്ത ബോളുകൾ നീക്കംചെയ്യുന്നതിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോങ്‌ഗ്വാൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ചീഫ് യൂറോളജിസ്റ്റ് ഡോ. ലി ഹോങ്‌ഹുയി പറഞ്ഞു.

എൻഡോസ്കോപ്പി ചെയ്തപ്പോൾ എത്ര കാന്തങ്ങൾ ഉണ്ടെന്ന് തിരിച്ചറിയാൻ സാധിച്ചുവെന്നും ഡോ. ലി പറഞ്ഞു.  മണിക്കൂറുകളോളം നടന്ന ശസ്ത്രക്രിയയിലൂടെ കാന്ത ബോളുകൾ വിജയകരമായി നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ബോളുകള്‍ കുട്ടി അബദ്ധവശാല്‍ വിഴുങ്ങിയതോ അതല്ലെങ്കില്‍ ഒരു കൗതുകത്തിന് സ്വയം ശരീരത്തില്‍ കയറ്റിയതോ ആകാമെന്ന ഡോക്ടർ പറയുന്നു.

കുട്ടികൾ രക്ഷിതാക്കളോട് കാര്യങ്ങൾ തുറന്ന് പറയാൻ ഭയപ്പെടുന്നു. മൂത്രമൊഴിക്കുന്ന സമയത്ത് വേദന, അല്ലെങ്കിൽ മൂത്രത്തിൽ രക്തം‌ കാണുന്നുണ്ടെങ്കിൽ കുട്ടികൾ രക്ഷിതാക്കളോട് നിർബന്ധമായും പറയണമെന്നും മാതാപിതാക്കൾ തന്നെ കുട്ടികളുടെ പ്രശ്നങ്ങൾ ചോദിച്ചറിയണമെന്നും ഡോ. ലി പറയുന്നു.

കൊവിഡിനെതിരെ പോരാടാന്‍ ചെടിയില്‍ നിന്നുള്ള മരുന്ന്; ഇന്ത്യയില്‍ പരീക്ഷണം തുടങ്ങി....

Follow Us:
Download App:
  • android
  • ios