ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കുന്നു
നമ്മുടെ ചിന്തകൾ, ഓർമ്മകൾ, കാഴ്ച, ശ്വസനം, വിശപ്പ് തുടങ്ങി എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്നത് തലച്ചോറാണ്. അതിനാൽ തന്നെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ദൈനംദിന ശീലങ്ങൾ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്നു.

ഉറങ്ങാതിരിക്കുന്നത്
8 മണിക്കൂർ ഉറക്കം എല്ലാവർക്കും നിർബന്ധമാണ്. 6 മണിക്കൂറിൽ താഴെ ഉറങ്ങുന്നവർക്ക് ഓർമ്മശക്തി കുറയാൻ സാധ്യത കൂടുതലാണ്.
കൂടുതൽ നേരം ഇരിക്കുന്നത്
ദീർഘനേരം ഒരേ രീതിയിൽ ഇരിക്കുന്നത് നിങ്ങളുടെ ശരീരത്തെ മാത്രമല്ല തലച്ചോറിനെയും ബാധിക്കുന്നു. അതിനാൽ കൂടുതൽ നേരം ഇരിക്കുന്നത് ഒഴിവാക്കാം.
ഫോൺ നോക്കുന്നത്
രാത്രി സമയത്ത് ഉറങ്ങാതെ കൂടുതൽ നേരം ഫോൺ നോക്കി കിടക്കുന്ന ശീലം ഒഴിവാക്കാം. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ നന്നായി ബാധിക്കുന്നു.
വ്യായാമം ചെയ്യാതിരിക്കുന്നത്
ശരീര ആരോഗ്യം മാത്രമല്ല തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്.
ബ്ലഡ് പ്രഷറും ഷുഗറും
നിയന്ത്രിതമല്ലാത്ത ബ്ലഡ് പ്രഷറും ഷുഗറും നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തെ നന്നായി ബാധിക്കുന്നു. ഇത് സ്ട്രോക്ക് വരാനുള്ള സാധ്യതയും കൂട്ടുന്നു.
അമിത സമ്മർദ്ദം
എപ്പോഴും സമ്മർദ്ദം ഉണ്ടാകുന്നതും തലച്ചോറിന്റെ ആരോഗ്യത്തെ നന്നായി ബാധിക്കുന്നു. അമിതമായ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

