അണുബാധ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരിടമാണ് സ്വകാര്യഭാ​ഗങ്ങൾ. ലിം​ഗം നന്നായി വൃത്തിയാക്കുന്നത് വീക്കവും അണുബാധയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി Quannaയുടെ സഹസ്ഥാപകൻ ഡോ. ദിമിത്രി ലോക്തിനോവ് പറഞ്ഞു. 

നമ്മുടെ ശരീരം നന്നായി കഴുകിയെന്ന് ഉറപ്പാക്കുന്നത് ആരോഗ്യം നിലനിർത്തുന്നതിന്റെ ഒരു പ്രധാന ഭാഗമാണ്. നമ്മുടെ സ്വകാര്യഭാ​ഗങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. പുരുഷന്മാർ അവരുടെ സ്വകാര്യഭാ​ഗങ്ങൾ വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതായി ഡോ. Kandi Aro പറയുന്നു. 

അണുബാധകളും മറ്റ് ചർമ്മരോ​ഗങ്ങളും ഉണ്ടാകുന്നത് തടയാൻ ലിംഗം എങ്ങനെ ശരിയായി വൃത്തിയാക്കണമെന്ന് ആളുകൾ അറിയേണ്ടത് നിർബന്ധമാണെന്നും ഡോ. Kandi പറയുന്നു. Metro.co.ukന്റെ പോഡ്‌കാസ്റ്റ് സ്മട്ട് ഡ്രോപ്പിന്റെ എപ്പിസോഡിലാണ് ഈ വിഷയത്തെ കുറിച്ച് ഡോ. Kandi പറഞ്ഞത്.

ലിംഗം ദിവസവും വൃത്തിയാക്കണമെന്നും ഇല്ലെങ്കിൽ അത് മറ്റ് പല രോ​ഗങ്ങൾക്കും കാരണമാകുമെന്നും അദ്ദേഹം പറയുന്നു. ലിംഗം സുഗന്ധമില്ലാത്ത സോപ്പ് ഉപയോഗിച്ച് തന്നെ വൃത്തിയാക്കണമെന്നും ഡോ. Kandi പറഞ്ഞു. 

അണുബാധ ഉണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരിടമാണ് സ്വകാര്യഭാ​ഗങ്ങൾ. ലിം​ഗം നന്നായി വൃത്തിയാക്കുന്നത് വീക്കവും അണുബാധയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതായി Quannaയുടെ സഹസ്ഥാപകൻ ഡോ. ദിമിത്രി ലോക്തിനോവ് പറഞ്ഞു. 

ലിം​ഗത്തിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അടിവസ്ത്രം ഇടയ്ക്കിടെ മാറ്റി ഉപയോ​ഗിക്കാത്തതും ഫം​ഗസിനുള്ള സാധ്യത കൂട്ടുന്നു. ലിം​ഗം വൃത്തിയാക്കാൻ കോട്ടൺ തുണി തന്നെ ഉപയോ​ഗിക്കണമെന്നും ഡോ. ദിമിത്രി പറഞ്ഞു.

ലിംഗം ശരിയായി വൃത്തിയാക്കാത്തത് smegmaയ്ക്ക് കാരണമാകും. (ലിംഗത്തിന്റെ അഗ്രചർമ്മത്തിന് കീഴിൽ ശേഖരിക്കുന്ന കട്ടിയുള്ളതും വെളുത്തതും ദുർ​​ഗന്ധവുമുള്ള പദാർത്ഥമാണ് സ്മെഗ്മ (Smegma). ലിംഗത്തിന് ചുറ്റും കാണപ്പെടുന്ന പ്രകൃതിദത്തമായ ലൂബ്രിക്കന്റാണ് സ്മെഗ്മ. പക്ഷേ അത് അടിഞ്ഞുകൂടുമ്പോൾ ​അണുബാധയ്ക്ക് കാരണമാവുകയും അഗ്രചർമ്മത്തിന്റെ ചലനം കുറയ്ക്കുകയും ചെയ്യുമെന്നും ഡോ. ദിമിത്രി പറഞ്ഞു. ഇത് ലിംഗത്തിൽ വീക്കത്തിന് കാരണമാവുകയും ചുറ്റും വ്രണവും ചുവപ്പുമായി കാണപ്പെടുകയും ചെയ്യും.