Asianet News MalayalamAsianet News Malayalam

'ചികിത്സ വേണ്ട, പ്രാര്‍ത്ഥന മതി'; മെഡിക്കല്‍ സംഘത്തെ വെട്ടിലാക്കി ചൈനയില്‍ നിന്ന് എത്തിയ പെണ്‍കുട്ടി

മെഡിക്കല്‍ സംഘം എത്തിയപ്പോള്‍ ചികിത്സിക്കാന്‍ ഇവര്‍ തയ്യാറായില്ല. പകരം പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിയുകയായിരുന്നു ഈ കുട്ടിയും കുടുംബവും..

The girl who traveled with the student who affect coronavirus avoid treatment herself
Author
Thrissur, First Published Feb 1, 2020, 3:58 PM IST

തൃശൂര്‍: കൊറോണ വൈറസ് ബാധ തടയാന്‍ ശക്തമായ മുന്‍കരുതലുകളാണ് കേരള സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനി തൃശൂരില്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ആ പെണ്‍കുട്ടിയ്ക്കൊപ്പം യാത്ര ചെയ്തവരെ കണ്ടെത്തി പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയമാക്കുകയാണ് സര്‍ക്കാര്‍.

ഇതിന്‍റെ ഭാഗമായി പെണ്‍കുട്ടിയോടൊപ്പം തൃശൂരിലെത്തിയ വിദ്യാര്‍ത്ഥിനിയ്ക്കും പനി ബാധയുണ്ടെന്ന് അറിഞ്ഞ് മെഡിക്കല്‍ സംഘം എത്തിയപ്പോള്‍ ചികിത്സിക്കാന്‍ ഇവര്‍ തയ്യാറായില്ല. പകരം പ്രാര്‍ത്ഥനയുമായി വീട്ടില്‍ കഴിയുകയായിരുന്നു ഈ കുട്ടിയും കുടുംബവും. 

രോഗം സ്ഥിരീകരിച്ച പെണ്‍കുട്ടിയുടെ ഒപ്പം വന്നവരുടെ പട്ടികയെടുത്തപ്പോഴാണ് ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 52 പേരാണ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. 51 പേരും ആശുപത്രിയിലെത്തിയെങ്കിലും പനി ബാധയുണ്ടായിട്ടും ഈ വിദ്യാര്‍ത്ഥിനി മാത്രം ആശുപത്രിയിലെത്താന്‍ തയ്യാറായില്ല.

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല. ഒടുവില്‍ നേരിട്ട് വീട്ടിലെത്തി മൂന്ന് മണിക്കൂര്‍ ബോധവല്‍ക്കരണം നടത്തിയ ശേഷമാണ് ചികിത്സിക്കാന്‍ തയ്യാറായത്. ബോധവല്‍ക്കണരത്തിന് ശേഷവും ചികിത്സയ്ക്ക് തയ്യാറായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. 

Follow Us:
Download App:
  • android
  • ios