Asianet News MalayalamAsianet News Malayalam

50 വയസിന് താഴെയുള്ളവരില്‍ വൻകുടൽ കാൻസർ കൂടുന്നതിന് പിന്നിലെ കാരണം ; പഠനം

ഉയർന്ന കൊഴുപ്പും ഉയർന്ന കലോറിയും ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാവുകയും വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ധാരാളം ചുവന്ന മാംസവും സംസ്കരിച്ച മാംസവും അടങ്ങിയ ഭക്ഷണക്രമം അപകടസാധ്യത വർദ്ധിപ്പിക്കും.

the reason behind the rise in colon cancer in people under 50 study rse
Author
First Published May 30, 2023, 11:50 AM IST

യുഎസിൽ 50 വയസ്സിന് താഴെയുള്ളവരിൽ വൻകുടൽ കാൻസർ കൂടുന്നു. കേസുകൾ കൂടുന്നതിന് പിന്നിൽ നഖത്തെയും ചർമ്മത്തെയും ബാധിക്കുന്ന ക്ലോഡോസ്പോറിയം എസ്പി എന്ന ഫം​ഗസ് അണുബാധയാണെന്ന് പഠനത്തിൽ പറയുന്നു. കാൻസർ രോഗികളുടെ കുടൽ മൈക്രോബയോമുകളിലെ മാറ്റങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ജോർജ്ജ്ടൗൺ സർവകലാശാലയിലെ ​ഗവേഷകരുടെ പുതിയ കണ്ടെത്തൽ.

വൻകുടലിലെ അർബുദ രോഗികളുടെ അഞ്ച് വർഷത്തെ അതിജീവന നിരക്ക് ഡാറ്റ പ്രകാരം 65 ശതമാനം ആണ്. വൻകുടൽ കാൻസർ രോഗികളുടെ മുഴകളിൽ നിന്നുള്ള മൈക്രോബയൽ ഡിഎൻഎ സാമ്പിളുകൾ ​ഗവേഷകർ പരിശോധിച്ചു. 45 വയസിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവരിലാണ് അർബുദ മുഴകളിൽ നിന്നുള്ള മൈക്രോബിയൽ ഡിഎൻഎ സാംപിളുകളാണ് ഗവേഷണത്തിൻറെ ഭാഗമായി പരിശോധിച്ചത്. 

അമിതവണ്ണവും പ്രമേഹവുമുള്ളവരാണ് പഠനത്തിൽ പങ്കെടുത്തതെന്ന് ഓങ്കോളജിസ്റ്റ് ബെഞ്ചമിൻ വെയ്ൻബെർഗ് പറഞ്ഞു. ചെറുപ്പക്കാരായ രോഗികളിൽ നിന്നുള്ള മുഴകളിൽ 'ക്ലോഡോസ്പോറിയം എസ്പി' ( Cladosporium sp) എന്ന ഫംഗസ് അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ഈ ഫംഗസ് സാധാരണയായി കുടലിൽ അപൂർവ്വമായി കാണപ്പെടുന്നു. ഇത് ചർമ്മത്തിലും നഖത്തിലും അണുബാധയിലേക്ക് നയിക്കുന്നു.

ഈ രോഗാണു എങ്ങനെയാണ് വൻകുടൽ കാൻസറിലേക്ക് നയിക്കുന്നതെന്ന് മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. സെൽ ഡിഎൻഎയെ നശിപ്പിക്കുന്നതിന് ഫംഗസ് കാരണമാകുമെന്നാണ് കരുതുന്നതെന്നും ​ഗവേഷകർ പറയുന്നു.

മലത്തിൽ രക്തം കാണുക, വയറുവേദന, വീർത്ത വയറ്, ഛർദ്ദി, ക്ഷീണവും ശ്വാസം മുട്ടലും അനുഭവപ്പെടുക എന്നിവയെല്ലാം വൻകുടലിലെ കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് വൻകുടലിലെ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അമിത മദ്യപാനവും അപകടസാധ്യത വർദ്ധിപ്പിക്കും.

ലോക പുകയില വിരുദ്ധ ദിനം ; പുകവലി പൂർണമായും ഉപേക്ഷിക്കാം, ഇതാ ചില വഴികൾ

ഉയർന്ന കൊഴുപ്പും ഉയർന്ന കലോറിയും ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാവുകയും വൻകുടൽ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ധാരാളം ചുവന്ന മാംസവും സംസ്കരിച്ച മാംസവും അടങ്ങിയ ഭക്ഷണക്രമം അപകടസാധ്യത വർദ്ധിപ്പിക്കും.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 

 

Follow Us:
Download App:
  • android
  • ios