ഫാറ്റി ലിവർ തടയാൻ ഇവ കഴിക്കാം
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കരളിന് പ്രധാനമാണ്. ഓട്‌സിലെ പ്രത്യേക നാരുകൾ കരളിന് പ്രത്യേകിച്ചും സഹായകമാകും. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻസ് എന്ന സംയുക്തം കൂടുതലാണ്.

ശരീരത്തിലെ മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ കരൾ പ്രധാന പങ്ക് വഹിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഏറെ പ്രധാനമാണ്. കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപ്പിത്തം മുതൽ ഫാറ്റി ലിവർ സിൻഡ്രോം വരെയുണ്ട്. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും കരളിനെ സംരക്ഷിക്കുന്നു. കരളിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ...
ഓട്സ്...
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കരളിന് പ്രധാനമാണ്. ഓട്‌സിലെ പ്രത്യേക നാരുകൾ കരളിന് പ്രത്യേകിച്ചും സഹായകമാകും. ഓട്‌സിൽ ബീറ്റാ-ഗ്ലൂക്കൻസ് എന്ന സംയുക്തം കൂടുതലാണ്.
ബ്രൊക്കോളി...
ബ്രൊക്കോളി ഡയറ്റിൽ സ്ഥിരമായി ഉപയോഗിക്കുക. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ബ്രൊക്കോളി കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്നാണ്. ബ്രൊക്കോളി സൂപ്പ് രൂപത്തിലോ അല്ലാതെയോ കഴിക്കാം.
ഗ്രീൻ ടീ...
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ളവരിൽ ഗ്രീൻ ടീ കരൾ എൻസൈമുകളുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തി. Catechins എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയതാണ് ഗ്രീൻ ടീ.
ബദാം...
വൈറ്റമിൻ ഇ യുടെ കലവറയാണ് ബദാം. ഫാറ്റി ലിവർ തടയാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇവ കഴിക്കുക. ബദാം കുതിർത്തോ അല്ലാതെയോ കഴിക്കാം.
ചീര...
ചീര ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നു. ചീര സൂപ്പായോ അല്ലാതെയോ ദെെനംദിനഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ബ്ലൂബെറി...
കരളിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഭക്ഷണാണ് ബ്ലൂബെറി. നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ, ഹൈ കൊളസ്ട്രോൾ, അമിതവണ്ണം ഇവയിൽ നിന്നെല്ലാം സംരക്ഷിക്കാൻ ഇതിന് സാധിക്കും.
ദിവസവും ഗ്രീൻ ടീ കുടിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ