മുഖസൗന്ദര്യത്തിനായി കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോ​ഗിക്കാതെ പ്രകൃതിദത്തമായ ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇരുണ്ട പാടുകളും കറുത്ത പുള്ളികളും ഇല്ലാതാക്കാൻ സഹായിക്കുന്ന അടുക്കളയിലെ രണ്ട് ചേരുവകളെ കുറിച്ചാണ് ഇനി പറയാൻ‌ പോകുന്നത്...

ചർമ്മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന നിരവധി സൗന്ദര്യവർദ്ധക ചികിത്സകൾ ഇന്ന് ലഭ്യമാണ്. മുഖസൗന്ദര്യത്തിനായി കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോ​ഗിക്കാതെ പ്രകൃതിദത്തമായ ചേരുവകൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്. ഇരുണ്ട പാടുകളും കറുത്ത പുള്ളികളും ഇല്ലാതാക്കാൻ സഹായിക്കുന്ന അടുക്കളയിലെ രണ്ട് ചേരുവകളെ കുറിച്ചാണ് ഇനി പറയാൻ‌ പോകുന്നത്...ആദ്യത്തേത് പാൽ, മറ്റൊന്ന് തേൻ...

പാൽ...

പാലിൽ ധാരാളം വിറ്റാമിനുകളുണ്ട്. ഇത് ചർമ്മത്തിന് ഗുണം ചെയ്യും. മുഖക്കുരു അകറ്റാൻ പാൽ സഹായിക്കുന്നു. ഇത് ചർമ്മത്തിൽ നിന്നുള്ള അധിക എണ്ണകളും അഴുക്കും വൃത്തിയാക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന സൂക്ഷ്മാണുക്കളോട് പൊരുതാൻ പാലിലെ ലാക്റ്റിക് ആസിഡ് സഹായിക്കുന്നു. കണ്ണിനു താഴേയുള്ള കറുപ്പിനും പാല്‍ നല്ലൊരു പരിഹാരമാണ്.

 തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന് കുളിര്‍മയും ഉണര്‍വും നല്‍കാന്‍ സഹായിക്കുന്നു. ചന്ദനവും പാലും മിക്സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് ചര്‍മ്മത്തിന്റ നിറം കിട്ടുന്നതിന് സഹായിക്കും. ചർമത്തിന്റെ മോയിസ്ച്യുർ നിലനിർത്താൻ പാൽ സഹായകരമാണ്. തണുത്ത പാലിൽ മുക്കിവച്ച തുണി 10 മിനിറ്റ് മുഖത്ത് 15 മിനുട്ട് വയ്ക്കുക. മുഖത്തിന് മിനുസവും തിളക്കവും നൽകാൻ ഇത് സഹായിക്കും.

തേൻ...

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തേൻ. തേനിലെ എൻസൈമുകൾ ചർമ്മത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തുന്നു, ഇത് ചർമ്മത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കുന്നു. വരണ്ട ചർമ്മമുള്ളവർ 
ദിവസവും ഒരു ടീസ്പൂൺ തേൻ മുഖത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

തേനിന്റെ ആരോഗ്യഗുണങ്ങളിൽ പെട്ട ആൻറി ബാക്ടീരിയൽ ഗുണങ്ങളും മോശം ബാക്ടീരിയകൾക്കെതിരെ പോരാടാനും സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കുവാനും സഹായിക്കുന്ന എൻസൈമുകൾ ബ്ലാക്ക് ഹെഡുകളിൽ നിന്ന് രക്ഷപ്പെടാനും ചർമ്മ സുഷിരങ്ങളിൽ നിന്ന് അഴുക്കുകൾ നീക്കം ചെയ്യുന്നു.

ഇതിനായി രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ ഒരു ടേബിൾ സ്പൂൺ ശുദ്ധമായ തേൻ ചേർക്കുക. വരണ്ട ചർമ്മത്തിൽ ഈ മിശ്രിതം പുരട്ടുക. കണ്ണിന്റെ ഭാ​ഗത്ത് ഇടാൻ പാടില്ല. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.