അപൂരിത കൊഴുപ്പ്, സസ്യ പ്രോട്ടീനുകൾ, നാരുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നട്സ്. ആഴ്ചയിൽ നാലോ അഞ്ചോ തവണ 30 ഗ്രാം നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യം ഉറപ്പാക്കും.
ഭക്ഷണത്തിൽ നട്‌സ് ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഹോർമോണുകളുടെയും വിറ്റാമിൻ ഡിയുടെയും ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെയും ഉത്പാദനത്തിന് സഹായിക്കുന്ന കൊളസ്ട്രോൾ മനുഷ്യ ശരീരത്തിന് ആവശ്യമായ മെഴുക് പോലെയുള്ള ഒരു വസ്തുവാണ്.
അമിതമായ കൊളസ്ട്രോൾ രക്തത്തിലെ മറ്റ് പദാർത്ഥങ്ങളുമായി കൂടിച്ചേർന്ന് ഫലകമായി മാറിയേക്കാം. ഇത് പിന്നീട് കൊറോണറി ആർട്ടറി രോഗത്തിലേക്ക് നയിക്കും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും കൊളസ്‌ട്രോളിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താൻ പ്രധാനമാണ്. നല്ല കൊളസ്‌ട്രോൾ ഉത്പാദിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ സഹായിക്കാനും ചില നട്‌സ് സഹായിക്കുന്നു.
അപൂരിത കൊഴുപ്പ്, സസ്യ പ്രോട്ടീനുകൾ, നാരുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നട്സ്. ആഴ്ചയിൽ നാലോ അഞ്ചോ തവണ 30 ഗ്രാം നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യം ഉറപ്പാക്കും. മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
വാൾനട്ട്...
വാൾനട്ടിൽ 15 ശതമാനം പ്രോട്ടീനും 65 ശതമാനം കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതേസമയം, ഇതിൽ കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഉണ്ട്. ഹൃദയത്തെ സംരക്ഷിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് വാൽനട്ട്. കൂടാതെ, എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ മൂലമുണ്ടാകുന്ന ഓക്സിഡേഷൻ നാശത്തെ വാൽനട്ട് തടയുന്നു. വാൽനട്ടിലെ പോഷകങ്ങൾ തലച്ചോറിലെ വീക്കം തടയുന്നു.
ബദാം...
ബദാമിൽ വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്ട്രോൾ കുറയ്ക്കും, പ്രത്യേകിച്ച് എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ. കൂടാതെ, ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നത് ബദാം തടയുന്നു. മാത്രമല്ല, ബദാം വീക്കം കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
കശുവണ്ടി...
ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ കശുവണ്ടിയിൽ പഞ്ചസാര കുറവാണ്. ഹൃദയാരോഗ്യം ഉറപ്പാക്കുന്ന നല്ല കൊഴുപ്പുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിനും കശുവണ്ടി ഉത്തമമാണ്. ബദാം വിറ്റാമിൻ ബി, സി, മോണോ അപൂരിത ഫാറ്റി ആസിഡുകൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
നിലക്കടല...
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം ഉറപ്പാക്കാനും കഴിയുന്ന ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീനുകളുടെയും സമ്പന്നമായ ഉറവിടമാണിത്. നിലക്കടലയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗികൾക്ക് ആരോഗ്യകരമായ ലഘുഭക്ഷണമായി ഇത് ആസ്വദിക്കാം. ഇതിൽ കാർബോഹൈഡ്രേറ്റുകൾ കുറവായതിനാൽ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
Read more ആട്ടയോ റവയോ, ഏതാണ് ആരോഗ്യകരം?
