റവ കൊണ്ട് ഹൽവ, ലഡു, ഉപ്പുമാവ്, കഞ്ഞി, ദോശ,  തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.  ഗോതമ്പ് മാവ് അല്ലെങ്കിൽ ആട്ട ഇന്ത്യയിലെ പ്രധാന ഭക്ഷ്യ വസ്തുക്കളിൽ ഒന്നാണ്. റവ ശരിക്കും ആട്ടയേക്കാൾ ആരോഗ്യകരമാണോ?

റവയാണോ ആട്ടയാണോ ഇതിൽ ഏതാണ് ആരോ​ഗ്യകരം. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഇവ രണ്ടും ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇതിൽ ഏതാണ് കൂടുതൽ നല്ലത്. നാം ദിവസവും കഴിക്കുന്ന പതിവ് ആട്ടയുമായി താരതമ്യപ്പെടുത്തുമ്പോൾ റവ ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണമായി കണക്കാക്കുന്നു. 

റവ കൊണ്ട് ഹൽവ, ലഡു, ഉപ്പുമാവ്, കഞ്ഞി, ദോശ, തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. ഗോതമ്പ് മാവ് അല്ലെങ്കിൽ ആട്ട ഇന്ത്യയിലെ പ്രധാന ഭക്ഷ്യ വസ്തുക്കളിൽ ഒന്നാണ്. റവ ശരിക്കും ആട്ടയേക്കാൾ ആരോഗ്യകരമാണോ?

ആട്ടയിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ, മഗ്നീഷ്യം, സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. റവയേക്കാൾ ആട്ട മികച്ചതാണോ എന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങൾ നടന്നുവരികയാണെന്ന് പോഷകാഹാര വിദഗ്ധൻ ഭുവൻ റസ്‌തോഗിയുടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ച് പോസ്റ്റിൽ പറയുന്നു.

ആട്ടയെ അപേക്ഷിച്ച് റവ കൂടുതൽ ആരോഗ്യകരമാണെന്ന് പലരും വിശ്വസിക്കുന്നു. കാരണം ഇത് ഒരു പരുക്കൻ ധാന്യമാണ്. എന്നിരുന്നാലും, അതിൽ ആട്ടയേക്കാൾ കുറവ് നാരുകളും മൈക്രോ ന്യൂട്രിയന്റുകളുമാണ് ഉള്ളത്. വാസ്തവത്തിൽ, റവയും മെെദയും ഒരേ ​ഗുണമാണ് നൽകുന്നതെന്ന് ഭുവൻ റസ്‌തോഗി പറഞ്ഞു. 

തണ്ണിമത്തൻ ഇങ്ങനെ മുറിച്ചുനോക്കൂ; മിനുറ്റുകള്‍ക്കുള്ളില്‍ ജോലി തീരും...

'' തവിട് (നാരുകൾ) എന്നിവയുൾപ്പെടെ ഗോതമ്പിന്റെ എല്ലാ ഭാഗങ്ങളും ആട്ടയിലുണ്ട്. തവിടിൽ നാരിന്റെ ഭൂരിഭാഗവും അടങ്ങിയിട്ടുണ്ട്. റവയിൽ നാരുകളും മൈക്രോ ന്യൂട്രിയന്റുകളും കുറവാണ്...," - റസ്തോഗി പറയുന്നു. ശരീരത്തിൽ കൂടുതൽ പ്രോട്ടീൻ, ഫൈബർ, മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ എത്തണമെങ്കിൽ സൂജിക്ക് പകരം ആട്ട തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് വിദ​ഗ്ധർ പറയുന്നു.

സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ബി 1, ബി 3, ബി 5, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് മുഴു ഗോതമ്പ് പൊടിയും ആട്ടയും. സമ്പുഷ്ടമായ അളവിൽ കാത്സ്യം, ഇരുമ്പ് എന്നിവയും ഇതിലുണ്ട്. അതിനാൽ, നിങ്ങൾ ഗോതമ്പ് കഴിക്കുന്നയാളാണെങ്കിൽ, ഇത് നിങ്ങളുടെ പതിവ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഉയർന്ന ഫൈബർ അടങ്ങിയ മുഴു ഗോതമ്പ് പൊടി തിരഞ്ഞെടുക്കുക.

വായ്നാറ്റം ഈ അസുഖത്തിന്‍റെ ലക്ഷണമായും വരാം...