മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു ഉണ്ടാകുന്നതുമൂലം സൗന്ദര്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് എല്ലാവരെയും സങ്കടത്തിലാക്കുന്നത്. ചില ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലമാണ് മുഖക്കുരു ഉണ്ടാകുന്നത്. മുഖക്കുരു തടയാൻ സഹായിക്കുന്ന മൂന്ന് ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്...

കറ്റാർ വാഴ...

കറ്റാർ വാഴയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരുവിനെ തടയുന്നു. ദിവസവും അൽപം കറ്റാർവാഴയുടെ ജെൽ മുഖത്ത് പുരട്ടുന്നത് മുഖക്കുരു തടയാൻ സഹായിക്കുന്നു. 

മഞ്ഞൾ...

മഞ്ഞൾ മുഖക്കുരുവിനെ അകറ്റുക മാത്രമല്ല ചർമ്മത്തിന് തിളക്കവും മൃദുത്വവും നൽകാൻ സഹായിക്കുന്നു. പാലിൽ അൽപം തേനും മഞ്ഞൾപ്പൊടിയും റോസ് വാട്ടറും ചേർത്ത് മുഖത്തിടുക. മുഖക്കുരു മാറാനും ചർമ്മം കൂടുതൽ ലോലമാകാനും സഹായിക്കുന്നു.  

ഓറഞ്ച്...

നാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ സംരക്ഷിക്കുന്നു. മാത്രമല്ല, ഇത് ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുകയും ചർമ്മത്തെ ടോൺ ചെയ്യുകയും ചെയ്യും. അൽപം മുൾട്ടാണി മിട്ടിയും ഓറഞ്ച് ജ്യൂസും ഉപയോ​ഗിച്ച് മുഖത്തിടുന്നത് മുഖക്കുരു അകറ്റാനും മുഖം കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

ഭക്ഷണം കഴിക്കാതെ വെറുംവയറ്റിൽ നാരങ്ങാവെള്ളം കഴിക്കുന്നത് ദോഷമോ?