Asianet News MalayalamAsianet News Malayalam

ഈ രണ്ട് ചേരുവകൾ മാത്രം മതി, ബ്ലാക്ക് ഹെഡ്സ് എളുപ്പം അകറ്റാം

ചർമസംരക്ഷണത്തിന് ഏറ്റവും സഹായകമായ രണ്ട് ചേരുവകളാണ് മല്ലിയിലയും മഞ്ഞളും. മഞ്ഞളിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഒരു ടീസ്പൂൺ മല്ലിയില പേസ്റ്റും ഒരു ടീസ്പൂൺ മഞ്ഞളും നന്നായി യോജിപ്പിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാ​ഗത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുച്ച വെള്ളത്തിൽ മുഖം കഴുകുക.
 

these two ingredients to get rid of blackheads easily
Author
First Published Nov 15, 2023, 4:28 PM IST

ഇന്ന് പലരിലും കണ്ട് വരുന്ന ചർമ്മപ്രശ്നമാണ് ബ്ലാക്ക് ഹെഡ്സ്. ചർമ്മത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപാദനം ചർമത്തിൽ അധികമാകുന്നതുമെല്ലാം തന്നെ ഈ പ്രശ്‌നത്തിന് കാരണമാകുന്നു. കൂടുതൽ സെബം ചർമ്മ കോശങ്ങളിൽ ഉണ്ടാവുന്നതിന്റെ ഫലമായാണ് ബ്ലാക്ക്‌ഹെഡ്‌സ് ആയി രൂപപ്പെടുന്നത്. 

ബ്ലാക്ക് ഹെഡ്സ് വരാതിരിക്കാൻ ഇടയ്ക്കിടെ മുഖം കഴുകുന്നത് നല്ലതാണ്. എണ്ണമയമുള്ള ചർമമാണെങ്കിൽ ചർമ കോശങ്ങളിൽ അഴുക്ക് അടിഞ്ഞു കൂടുകയും ബ്ലാക്ക് ഹെഡ്സ് ഉണ്ടാവുകയും ചെയ്യുന്നു. ചർമ്മത്തിലെ മൃതകോശങ്ങളുമായി സംയോജിച്ച് സെബത്തിന്റെ അമിതമായ ഉൽപാദനമാണ് ബ്ലാക്ക് ഹെഡ്സിന് പ്രധാനമായും കാരണമാകുന്നതെന്ന് ഡെർമറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമായ ഡോ.കിസലേ സൗരവ് പറയുന്നു.

ഹോർമോൺ വ്യതിയാനങ്ങൾ, അമിതമായ എണ്ണ ഉൽപ്പാദനം, ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം എന്നിവയാണ് ബ്ലാക്ക്ഹെഡ്സിന്റെ രൂപീകരണത്തിന് കാരണമാകുന്ന മറ്റ് കാരണങ്ങൾ. ബ്ലാക്ക് ഹെഡ്സ് അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ഒരു പൊടിക്കെെയാണ് പരിചയപ്പെടാൻ പോകുന്നത്...

ചർമസംരക്ഷണത്തിന് ഏറ്റവും സഹായകമായ രണ്ട് ചേരുവകളാണ് മല്ലിയിലയും മഞ്ഞളും. മഞ്ഞളിന് ആൻറി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഒരു ടീസ്പൂൺ മല്ലിയില പേസ്റ്റും ഒരു ടീസ്പൂൺ മഞ്ഞളും നന്നായി യോജിപ്പിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാ​ഗത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുച്ച വെള്ളത്തിൽ മുഖം കഴുകുക.

മഞ്ഞളിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങളും മല്ലിയിലയുടെ ശുദ്ധീകരണ ഗുണങ്ങളും ബ്ലാക്ക്‌ഹെഡ്‌സ് കുറയ്ക്കാൻ സഹായിച്ചേക്കാം. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.

മല്ലിയിലയോ മഞ്ഞളോ അലർജിയുള്ളവർ ഈ പാക്ക് ഉപയോ​ഗിക്കാതിരിക്കുക. കൂടാതെ, സെൻസിറ്റീവ് ചർമ്മമുള്ള ആരെങ്കിലും മിശ്രിതം മുഴുവൻ മുഖത്ത് ഇടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തണം. എങ്കിൽ അലർജി പ്രശ്നം ഉണ്ടോ എന്നറിയാൻ സാധിക്കും.

ഇന്ന് സി.ഒ.പി.ഡി ദിനം ; ശ്വാസകോശത്തെ ബാധിക്കുന്ന രോഗം ; ലക്ഷണങ്ങള്‍ അറിയാം

 

Follow Us:
Download App:
  • android
  • ios