Asianet News MalayalamAsianet News Malayalam

‌രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ...? അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ് മെഡിസിൻ വ്യക്തമാക്കി.

things That Happen to Your Body When You late Sleep
Author
Trivandrum, First Published Mar 19, 2021, 9:31 PM IST

രാത്രി വെെകി ഉറങ്ങുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അഞ്ച് മണിക്കൂറിന് താഴേ ഉറങ്ങുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാമെന്ന് യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാൾ രണ്ടര മടങ്ങ് രോഗസാദ്ധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്നാണ് പഠനം. രാത്രി ഉറങ്ങാൻ കിടക്കുന്നവർ മദ്യം, മധുരം, ഫാസ്റ്റ് ഫുഡ് തുടങ്ങി അനാരോഗ്യമുള്ള ഭക്ഷണം ശീലമാക്കുന്നവരുമാണെന്ന് പഠനത്തിൽ പറയുന്നു. 

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് അമേരിക്കൻ അക്കാദമി ഓഫ് സ്ലീപ് മെഡിസിൻ വ്യക്തമാക്കി. രാത്രി വൈകി കിടക്കുന്നവർ കിടക്കാൻ പോകുന്നതിനു തൊട്ടു മുമ്പ് ഭക്ഷണം കഴിക്കുകയും ഉടൻ തന്നെ ഉറങ്ങാൻ പോകുമ്പോൾ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു. ഇത് ഉപാപചയപ്രവർത്തനത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. 

മാത്രമല്ല, ഉറക്കക്കുറവുള്ളവരിൽ സ്തനാർബുദം, വൻകുടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസറും പിടിപെടാനുള്ള സാധ്യതയും കൂടുതലാണെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 
 

Follow Us:
Download App:
  • android
  • ios