കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്യാന്‍സര്‍ നമ്മള്‍ എല്ലാവരും ഭയക്കുന്നൊരു രോഗമായി മാറിയിട്ടുണ്ട്. ക്യാന്‍സറുമായി ബന്ധപ്പെട്ട് പല പഠനങ്ങളും ഇന്ന് നടന്നുവരുന്നുമുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ക്യാന്‍സര്‍ ഉണ്ടാകാം. ക്യാന്‍സറിന് കാരണമാകുന്ന വസ്തുക്കളെന്ന്, കഴിഞ്ഞ വര്‍ഷങ്ങളില്‍ പറയപ്പെട്ടവ എന്തൊക്കെയെന്നു നോക്കാം.

ഒന്ന്...

അന്തരീക്ഷ മലിനീകരണം ക്യാന്‍സറിനു കാരണമാകുന്നു എന്ന് ചില പഠനങ്ങള്‍ പറയുന്നു. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലെ 29 % ശ്വാസകോശ ക്യാന്‍സറും അന്തരീക്ഷ മലിനീകരണം മൂലമാണ് സംഭവവിക്കുന്നത്. മലിനമായ വായു ശ്വസിക്കുന്നതിലൂടെ ക്യാന്‍സര്‍ ഉണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ ശരീരത്തിന്‍റെ ഉള്ളിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. 

രണ്ട്...

വേപ്പിങ് ആണ് മറ്റൊരു കാരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായു ഇ സിഗരറ്റുകള്‍ വ്യാപകമായി ആളുകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.  ഇന്‍റര്‍നാഷണനല്‍ ജേണല്‍ ഓഫ് മോളിക്കുലാര്‍ സയന്‍സ് പറയുന്നത് പുകയിലപോലെ തന്നെ ക്യാന്‍സര്‍ ഉണ്ടാക്കുന്നതാണ് ഇവയെന്നാണ്. 

മൂന്ന്...

ലോകാരോഗ്യസംഘടനയുടെ പഠനപ്രകാരം സലാമി മീറ്റുകളില്‍  ക്യാന്‍സറിനു കാരണമായ ഗ്രൂപ്പ് വൺ കാർസിനോജൻ അടങ്ങിയിട്ടുണ്ട് എന്നാണ്. അതുപോലെ റെഡ് മീറ്റില്‍ Group 2A carcinogen അടങ്ങിട്ടുണ്ട്. ഇവയൊക്കെ ക്യാന്‍സറിന് കാരണമാകും. 

നാല്...

ഇന്‍റര്‍നാഷനല്‍ ജേണല്‍ ഓഫ് കാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് ചൂടുള്ള ചായ, കോഫി എന്നിവ സ്ഥിരമായി കുടിക്കുന്നത് ക്യാന്‍സര്‍ ഉണ്ടാകാനുളള സാധ്യതയുണ്ടാക്കുമത്രേ. 

അഞ്ച്...

ഹെയര്‍  ഡൈകള്‍ ക്യാന്‍സറിന്കാരണമാകുന്നു എന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. പെര്‍മെനന്റ് ഹെയര്‍ ഡൈ, കെമിക്കല്‍ സ്ട്രെയ്റ്റ്നറുകള്‍ എന്നിവ സ്തനാര്‍ബുദസാധ്യത കൂട്ടുന്നുണ്ട് എന്നും ചില പഠനങ്ങള്‍ പറയുന്നുണ്ട്.