Asianet News MalayalamAsianet News Malayalam

വയറിനെ ബാധിക്കുന്ന പ്രശ്നങ്ങളകറ്റാനും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ചെയ്യേണ്ടത്...

വയര്‍ കേടാകാതിരിക്കാനും അല്ലെങ്കില്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ടതോ പാലിക്കേണ്ടതോ ആയ കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്.

things to do in daily life to keep gut health good
Author
First Published Dec 10, 2023, 10:00 AM IST

വയറിന്‍റെ ആരോഗ്യം പോയാല്‍ ആകെ ആരോഗ്യം പോയി എന്ന് പറഞ്ഞുകേള്‍ക്കാറില്ലേ?  ഇത് ഒരു പരിധി വരെ ശരി തന്നെയാണെന്നാണ് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കാറുള്ളത്. ദഹനപ്രശ്നങ്ങള്‍ പതിവായവരില്‍ ഇതിന്‍റെ ഭാഗമായി പല തരത്തിലുമുള്ള ശാരീരിക- മാനസികപ്രശ്നങ്ങള്‍ കാണാറുണ്ട്. ഇക്കാരണം കൊണ്ടാണ് വയര്‍ പ്രശ്നത്തിലായാല്‍ ആകെ ആരോഗ്യവും പ്രശ്നത്തിലാകുന്നു എന്ന് പറയുന്നത്. 

വയര്‍ പ്രശ്നത്തിലാകാതിരിക്കണമെങ്കില്‍ തീര്‍ച്ചയായും ജീവിതരീതികളില്‍ ചിലത് നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങള്‍. എന്തായാലും ഇത്തരത്തില്‍ വയര്‍ കേടാകാതിരിക്കാനും അല്ലെങ്കില്‍ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശ്രദ്ധിക്കേണ്ടതോ പാലിക്കേണ്ടതോ ആയ കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ആരോഗ്യകരമായ, കൃത്യമായ- ഒരു ഭക്ഷണക്രമവുമായി മുന്നോട്ട് പോവുക. പ്രോസസ്ഡ് ഫുഡ്സ്, ഫാസ്റ്റ് ഫുഡ്സ്, മധുരം അമിതമായി അടങ്ങിയ വിഭവങ്ങള്‍, കൊഴുപ്പ് അധികമായി അടങ്ങിയ ഭക്ഷണങ്ങള്‍, ഫൈബര്‍ കുറഞ്ഞ അളവില്‍ മാത്രമടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ തന്നെ ചെയ്യുന്നതാണ് നല്ലത്.

വീട്ടിലുണ്ടാക്കിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കതൂടുതലായി കഴിച്ച് ശീലിക്കണം. നാരുഭക്ഷണങ്ങളാണെങ്കില്‍ വയറിന് ഏറെ നല്ലതാണ്. കാരണം ഇവയില്‍ ധാരാളം ഫൈബറുണ്ടാകും. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, ലീൻ പ്രോട്ടീൻ,  തൈര് പോലെ  പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവ പതിവാക്കുന്നത് വയറിന് ഏറെ നല്ലതാണ്. 

തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കുന്ന ശീലം ക്രമേണ വയറിനെ കേടാക്കാം. ദിവസവും ഏകദേശം ഒരേ സമയത്തെങ്കിലും കഴിച്ച് ശീലിക്കുന്നതാണ് നല്ലത്.

രണ്ട്...

മുമ്പേ പറഞ്ഞതിന്‍റെ ഒരു തുടര്‍ച്ച തന്നെയാണിനി പറയുന്നതും. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ നമ്മള്‍ കാര്യമായി കഴിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വയറിന്‍റെ പ്രശ്നങ്ങള്‍ കൂടിവരാം. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാകുന്നതിനും മലബന്ധമകറ്റുന്നതിനുമെല്ലാം ഫൈബര്‍ അവശ്യം വേണ്ടതാണ്. 

മൂന്ന്...

ആവശ്യത്തിന് വെള്ളം ദിവസവും കുടിക്കുന്നില്ല എന്നുണ്ടെങ്കില്‍ അതും വയറിന്‍റെ ആരോഗ്യത്തെ ബാധിക്കാം. മലബന്ധം, ദഹനക്കുറവ് പോലുള്ള പ്രയാസങ്ങളെല്ലാം ഇതിന്‍റെ ഭാഗമായി ഉണ്ടാകാം. വെള്ളംകുടി പതിവായി കുറയുന്ന പക്ഷം വയറിന്‍റെ ആരോഗ്യം നല്ലതുപോലെ ബാധിക്കപ്പെടുകയും ചെയ്യുന്നു. 

നാല്...

വയറിനെ പ്രശ്നത്തിലാക്കുന്ന മറ്റൊരു ഘടകമാണ് മാനസിക സമ്മര്‍ദ്ദം അല്ലെങ്കില്‍ സ്ട്രെസ്. ജോലിയില്‍ നിന്നുള്ളതായാലും വീട്ടില്‍ നിന്നുള്ളതായാലും ശരി, സ്ട്രെസ് പതിവായി അനുഭവിക്കുന്നത് വയറിനാണ് ഏറെ ദോഷം. ഐബിഎസ് (ഇറിറ്റബിള്‍ ബവല്‍ സിൻഡ്രോം) പോലുള്ള അനാരോഗ്യകരമായ അവസ്ഥകള്‍ സ്ട്രെസ് ഉണ്ടാക്കുന്നതാണ് എന്നുതന്നെ പറയാം. മെഡിറ്റേഷൻ, യോഗ, വ്യായാമം, മനസിന് സന്തോഷമുണ്ടാക്കുന്ന വിനോദങ്ങള്‍ എന്നിവയെല്ലാം സ്ട്രെസ് അകറ്റുന്നതിനായി പരിശീലിക്കുന്നത് നല്ലതാണ്.

Also Read:- ബിപി കുറഞ്ഞാല്‍ വീട്ടില്‍ വച്ച് നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios