Asianet News MalayalamAsianet News Malayalam

സ്ട്രോക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ സമയത്ത് തിരിച്ചറിഞ്ഞ് വൈദ്യ പരിശോധന നടത്തി ചികിത്സ ആരംഭിക്കുകയാണ് വേണ്ടതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

things you can do to prevent a stroke
Author
Trivandrum, First Published Nov 30, 2019, 9:38 AM IST

സ്ട്രോക്ക് അഥവാ പക്ഷാഘാതം എന്നത് പണ്ടൊക്കെ വീട്ടിലെ പ്രായമായവർക്ക് മാത്രം സംഭവിക്കുന്ന അവസ്ഥയായാണ് നാം ധരിച്ചത്. എന്നാൽ പുതിയ കാലത്ത് ചെറുപ്പക്കാർക്ക് പോലും പക്ഷാഘാതം പിടിപെടുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്ട്രോക്ക് ബാധിച്ച് മരണത്തിനു കീഴ്പ്പെടുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണം വർധിച്ചുവരികയാണത്രേ. 

പലരും‌ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ അവ​ഗണിക്കുകയാണ് ചെയ്യുന്നതെന്ന് ഡോക്ടർമാർ പറയുന്നു. കണക്കുകൾ പ്രകാരം ലോകത്താകെ പക്ഷാഘാതം സംഭവിക്കുന്നവരിൽ 10 ശതമാനം 50 വയസ്സിൽ താഴെയുള്ളവരാണ്. ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രണവിധേയമായി തുടർന്നാൽ പക്ഷാഘാത സാധ്യത വളരെ കൂടുതലാണ്. 

അമിതമായ പുകവലി കൂടിയുണ്ടെങ്കിൽ അപകട സാധ്യത ഇരട്ടിയാണ് ചെറുപ്പക്കാർക്കുപോലും. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ സമയത്ത് തിരിച്ചറിഞ്ഞ് വൈദ്യ പരിശോധന നടത്തി ചികിത്സ ആരംഭിക്കുകയാണ് വേണ്ടതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സ്ട്രോക്കിനെ പ്രതിരോധിക്കുന്ന വിധമുള്ള വ്യായാമമുറകൾ ശീലമാക്കുന്നത് നല്ലതാണ്. 

ഒപ്പം ഭക്ഷണക്രമത്തിലും പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരണം. സ്ട്രോക് വരാതിരിക്കാന്‍ ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കാറുണ്ട്. ക്യാരറ്റ്, സവാള എന്നിവയൊക്കെ ഇത്തരത്തിലുളള ഭക്ഷണങ്ങളാണ്. ക്യാരറ്റും സവാളയും കഴിക്കുന്നത് പക്ഷാഘാതം വരാതിരിക്കാനും ഹൃദയസംരക്ഷണത്തിനും വളരെ നല്ലതാണ്. എന്നാല്‍ അത്തരത്തിലുളള ഭക്ഷണമാണ് റാഡിഷ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 

റാഡിഷില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ തലച്ചോറിനെയും ഹൃദയത്തെയും സംരക്ഷിക്കാന്‍ സഹായിക്കും. റാഡിഷ് കഴിക്കുന്നത് രക്തചംക്രമണ വ്യവസ്ഥയെ സഹായിക്കുകയും. സ്ട്രോക് വരാനുളള സാധ്യത കുറയ്ക്കുകയും ചെയ്യും.  വെളളം ധാരാളം അടങ്ങിയ ഒരു പച്ചക്കറി കൂടിയാണ് റാഡിഷ്. റാഡിഷ് രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. അതിനാല്‍ റാഡിഷ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. 

ഉയർന്ന രക്തസമ്മർദ്ദം സ്ട്രോക്ക് ഉണ്ടാകാനുള്ള ഒരു വലിയ ഘടകമാണ്. ഇത് നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു അല്ലെങ്കിൽ നാലിരട്ടിയാക്കുന്നു. “ഉയർന്ന രക്തസമ്മർദ്ദമാണ് പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ വില്ലനെന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ന്യൂറോളജി അസോസിയേറ്റ് പ്രൊഫസർ ഡോ. നതാലിയ റോസ്റ്റ് പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. നതാലിയ പറയുന്നത് താഴേ ചേർക്കുന്നു...

1. നിങ്ങളുടെ ഭക്ഷണത്തിലെ ഉപ്പ് ഒരു ദിവസം 1,500 മില്ലിഗ്രാമിൽ കൂടരുത്.

2. ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങളായ ബർഗറുകൾ, ചീസ്, ഐസ്ക്രീം എന്നിവ ഒഴിവാക്കുക.

3. എല്ലാ ദിവസവും 4 മുതൽ 5 കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കുക. 

4. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മത്സ്യം, ധാന്യങ്ങൾ, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവ കഴിക്കുക. 

5. ദിവസവും ഒരു മണിക്കൂർ വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുക. 

6. പുകവലി ശീലം പൂർണമായും ഒഴിവാക്കുക.

അമിതവണ്ണവും അതുമായി ബന്ധപ്പെട്ട സങ്കീർണതകളും (ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉൾപ്പെടെ), ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നും ഡോ. നതാലിയ സൂചിപ്പിക്കുന്നു. 
 

Follow Us:
Download App:
  • android
  • ios