Asianet News MalayalamAsianet News Malayalam

Covid Third Wave : കൊവിഡ് മൂന്നാം തരംഗം; മുന്നറിയിപ്പുമായി ആരോ​ഗ്യ വിദ​ഗ്ധർ

മെട്രോ നഗരങ്ങളിൽ ഒമിക്രോണിന്റെ അനുപാതം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന ആഴ്ചകളിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യാം. ഇവയിൽ മിക്കതും ഒമിക്രോൺ ആകാനാണ് സാധ്യത എന്നും സിഎൻബിസി-ടിവി18-ന് നൽകിയ അഭിമുഖത്തിൽ ഡോ എൻ കെ അറോറ പറഞ്ഞു.

Third Wave On 75% Cases In Metros Are Omicron
Author
Trivandrum, First Published Jan 4, 2022, 9:15 AM IST

മെട്രോ നഗരങ്ങളിൽ ഒമിക്രോൺ വകഭേദത്തിന്റെ കേസുകൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നഗരങ്ങളിലെ കൊവിഡ് 19 അണുബാധകളുടെ നിലവിലെ കുതിപ്പിൽ ഒമിക്രോണിന്റെ പുതിയ വകഭേദമാണ് കണ്ട് വരുന്നതെന്നും വാക്‌സിൻ ടാസ്‌ക് ഫോഴ്‌സിന്റെ തലവൻ ഡോ. എൻ.കെ അറോറ പറഞ്ഞു. ബൂസ്റ്റർ ഷോട്ടിന്റെ ഫലപ്രാപ്തി ഇപ്പോഴും വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻടിജിഐ) വ്യക്തമാക്കി.

മെട്രോ നഗരങ്ങളിൽ ഒമിക്രോണിന്റെ അനുപാതം അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന ആഴ്ചകളിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യാം. ഇവയിൽ മിക്കതും ഒമിക്രോൺ ആകാനാണ് സാധ്യത എന്നും സിഎൻബിസി-ടിവി18-ന് നൽകിയ അഭിമുഖത്തിൽ ഡോ എൻ കെ അറോറ പറഞ്ഞു.

രോഗലക്ഷണങ്ങൾ നേരിയതാണെങ്കിലും മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദഗ്ധരും ആരോഗ്യ ഏജൻസികളും അഭിപ്രായപ്പെടുന്നു. ഒമിക്രോൺ ബാധിച്ച് മരണം സംഭവിച്ച കേസുകള്‍ ചുരുക്കമാണ്. എന്നിരുന്നാലും ഒമിക്രോൺ രോഗലക്ഷണങ്ങളെ ശ്രദ്ധിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ പറയുന്നു.

വാക്സിൻ ഒമിക്രോണിനെതിരെ ശക്തമായി പ്രവർത്തിക്കുന്നു. ഞങ്ങളുടെ പ്രാഥമിക ചുമതല എല്ലാവർക്കും രണ്ട് ഡോസ് നൽകണം എന്നതാണ്. കാരണം പ്രൈമറി ഡോസുകൾ സ്വീകരിച്ച എല്ലാവർക്കും തീവ്രത, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, മരണം എന്നിവയ്ക്കുള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൂർണ്ണമായും വാക്സിനേഷൻ എടുത്ത ആളുകൾക്ക് ആശുപത്രിയിൽ പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഡോ എൻ കെ അറോറ പറഞ്ഞു.

രാജ്യത്ത് കേസുകളുടെ എണ്ണം വർദ്ധിച്ചാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും എൻ‌ടി‌ജി‌ഐ മേധാവി പറഞ്ഞു. കൊവിഡ് കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ പൂർണ സജ്ജമാണെന്നും ഡോ.അറോറ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കൊവിഡ് -19 കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് കാണുകയും ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യ മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന്  വിദഗ്ധർ പറയുന്നു.

പുതിയ തരംഗത്തിന് കാരണമാകുന്ന ഒമിക്രോണിന്റെ വർദ്ധനവുമായി ബന്ധപ്പെട്ട അണുബാധകൾ വർദ്ധിക്കുന്നതായി WHO യുടെ സാങ്കേതിക ഉപദേശക ഗ്രൂപ്പ് അംഗം ചെയർ അനുരാഗ് അഗർവാൾ പറഞ്ഞു.

ഡെൽറ്റയിൽ നിന്നുള്ള കേസുകൾ ഇന്ത്യയിലുടനീളം പ്രതിദിനം 10,000 ൽ താഴെയായി ചുരുങ്ങി, ഡെൽറ്റ കേസുകളുടെ പുനരുജ്ജീവനം വളരെ കുറവാണ്. പകർച്ചവ്യാധിയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് പ്രധാന മെട്രോ നഗരങ്ങളിലും പരിസരങ്ങളിലും കേസുകൾ അതിവേഗം ഉയരുകയാണെന്നും അനുരാഗ് അഗർവാൾ പറഞ്ഞു. 

രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് 30,000 കടന്നു; ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ കേരളം മൂന്നാമത്

Follow Us:
Download App:
  • android
  • ios