Asianet News MalayalamAsianet News Malayalam

ഈ ഡയറ്റ് ഉദ്ധാരണക്കുറവ് അകറ്റാൻ സഹായിക്കും

മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്ന പുരുഷന്‍മാരില്‍ ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കുറവാണെന്നാണ് ഡോ. സ്‌കോട്ട് പറയുന്നത്.

This diet can cure erectile dysfunction says study
Author
USA, First Published Dec 10, 2020, 3:01 PM IST

പുരുഷന്മാരുടെ ഉറക്കം കെടുത്തുന്ന പ്രശ്നമാണ് 'ഉദ്ധാരണക്കുറവ്' അല്ലെങ്കില്‍ 'ഇറക്ടൈൽ ഡിസ്ഫങ്ഷൻ'. ഈ അവസ്ഥയുള്ളവര്‍ക്ക് ആരോഗ്യകരമായ ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടായിരിക്കുമെങ്കിലും പക്ഷേ, അതിനനുസരിച്ച് ശരീരം പ്രതികരിക്കില്ല. സ്‌ട്രെസ്സ് കൂടുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്.

സ്ഥിരമായി ഈ പ്രശ്‌നമുണ്ടാകുന്നവര്‍ ചികിത്സ തേടേണ്ടി വരും. അഞ്ചിലൊരു പുരുഷന് ഉദ്ധാരണക്കുറവ് ഉള്ളതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ചില മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങിയവ ഉദ്ധാരണക്കുറവിന് കാരണമാകും.

ആരോഗ്യകരമായ ഡയറ്റ് ഉദ്ധാരണ പ്രശ്‌നങ്ങളെയും അതുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്‌നങ്ങളെയും പരിഹരിക്കുമെന്ന് സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. സ്കോട്ട് ആർ ബോ പറഞ്ഞു.

മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്ന പുരുഷന്‍മാരില്‍ ഉദ്ധാരണക്കുറവ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കുറവാണെന്നാണ് ഡോ. സ്‌കോട്ട് പറയുന്നത്.

1986 നും 2014 നും ഇടയ്ക്ക് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 21,000 പേരിൽ പഠനം നടത്തി. ഓരോ നാലുവര്‍ഷവും ഇവരുടെ ഡയറ്റിന്റെ ഗുണനിലവാരം പരിശോധിച്ചായിരുന്നു പഠനം.മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടര്‍ന്ന പുരുഷന്‍മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ വളരെ കുറവായിരുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്.

എന്താണ് മെഡിറ്ററേനിയന്‍ ഡയറ്റ്...?

മെഡിറ്ററേനിയൻ ഭക്ഷണത്തിന്റെ ജനപ്രീതി വർഷങ്ങളോളം നീണ്ടുനിൽക്കുന്നു, 1940-1950 കളിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിലെ ആളുകളുടെ ഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഈ ഡയറ്റ്സ്തനാര്‍ബുദത്തിനുള്ള സാധ്യതകള്‍ കുറയ്ക്കുന്നതായി പഠനം വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios