വാഴപ്പഴം കൊണ്ടുള്ള പാക്ക് മുടിയിൽ പുരട്ടുന്നത് മുടിയെ കൂടുതൽ കരുതുള്ളതാക്കുമെന്ന് താരം പറയുന്നു. ചർമ്മത്തിൽ ഉപയോഗിക്കുന്നത് നിറം മെച്ചപ്പെടുത്താനും ഒപ്പം ചർമ്മത്തിന് നല്ലൊരു തിളക്കം സമ്മാനിക്കാനും വാഴപ്പഴം സഹായിക്കുന്നുവെന്ന് ഖുശ്ബു പറയുന്നു. അധിക എണ്ണയും സെബവും നിയന്ത്രിക്കാൻ വാഴപ്പഴം സഹായിക്കുന്നു. 

തെന്നിന്ത്യൻ താരം ഖുശ്ബു സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമാണ്. ഇടയ്ക്കിടെ സൗന്ദര്യസംരക്ഷണ ടിപ്സും ഖുശ്‌ബു ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ചർമ്മ സംരക്ഷണത്തിനായി പതിവായി ഉപയോ​ഗിച്ച് വരുന്ന ഒരു ഫേസ് പാക്കിനെ കുറിച്ചാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഫേസ് പാക്ക് പരിചയപ്പെടുത്തുന്നത്. 

എന്തുകൊണ്ടും പ്രകൃതിദത്ത മാർഗ്ഗങ്ങളാണ് സൗന്ദര്യ സംരക്ഷണത്തിന് ഏറെ നല്ലത് മുമ്പും താരും പറഞ്ഞിട്ടുണ്ട്. വാഴപ്പഴത്തിന് ചർമ്മത്തിന് മികച്ചൊരു ചേരുവകയാണെന്ന് താരം പറയുന്നു. മുടിയിലും ചർമ്മത്തിനും പാക്ക് ഉപയോഗിച്ചതിന്റെ ചിത്രങ്ങളും ഇതോടൊപ്പം താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

വാഴപ്പഴം കൊണ്ടുള്ള പാക്ക് മുടിയിൽ പുരട്ടുന്നത് മുടിയെ കൂടുതൽ കരുതുള്ളതാക്കുമെന്ന് താരം പറയുന്നു. ചർമ്മത്തിൽ ഉപയോഗിക്കുന്നത് നിറം മെച്ചപ്പെടുത്താനും ഒപ്പം ചർമ്മത്തിന് നല്ലൊരു തിളക്കം സമ്മാനിക്കാനും വാഴപ്പഴം സഹായിക്കുന്നുവെന്ന് ഖുശ്ബു പറയുന്നു. അധിക എണ്ണയും സെബവും നിയന്ത്രിക്കാൻ വാഴപ്പഴം സഹായിക്കുന്നു.

വാഴപ്പഴം കറുത്ത പാടുകൾ ഇല്ലാതാക്കാനും ചർമ്മത്തിന്റെ നിറം വെളുപ്പിക്കാനും സഹായിക്കുന്നു. വാഴപ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ എ, നേർത്ത വരകളും ചുളിവുകളും കുറയ്ക്കാൻ സഹായിക്കും. അതേസമയം വിറ്റാമിൻ സി ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും സഹായിക്കും. തൈര്, ഒരു നുള്ള് മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവ്, പാൽ എന്നിവ ചേർ‌ത്ത പാക്കും ഇടയ്ക്കിടെ ഉപയോ​ഗിക്കാറുണ്ടെന്ന് താരം അടുത്തിടെ പറഞ്ഞിരുന്നു. 

ഈ അഞ്ച് ചേരുവകൾ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News