Asianet News MalayalamAsianet News Malayalam

ഈ പഴം ശീലമാക്കൂ, ക്യാൻസർ സാധ്യത കുറയ്ക്കും

2012-ൽ നടത്തിയ ഒരു പഠനത്തിൽ തണ്ണിമത്തൻ സത്ത് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി. തണ്ണിമത്തനിലെ രണ്ട് ആൻ്റിഓക്‌സിഡൻ്റുകളായ എൽ-സിട്രുലിനും എൽ-ആർജിനൈനും- ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

this fruit can reduce the risk of cancer
Author
First Published Mar 16, 2024, 5:18 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തനിൽ 90 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യശരീരത്തിൽ നിന്ന് റിയാക്ടീവ് സ്പീഷീസ് എന്നറിയപ്പെടുന്ന തന്മാത്രകളെ നീക്കം ചെയ്യാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.

ഈ പഴത്തിൻ്റെ മറ്റൊരു പ്രധാന ഗുണം പല തരത്തിലുള്ള ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു. അതിലൊന്നാണ് സ്തനാർബുദമെന്ന് മെഡിക്കൽ ന്യൂസ് ടുഡേയിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. 

തണ്ണിമത്തനിലെ വിറ്റാമിൻ സി പോലുള്ള ഡയറ്ററി ആൻ്റിഓക്‌സിഡൻ്റുകൾ സ്തനാർബുദം തടയാൻ സഹായിക്കും. ഇതുകൂടാതെ, ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയെ ചെറുക്കാനും തണ്ണിമത്തൻ സഹായിക്കുന്നു. വിറ്റാമിൻ സി ഉൾപ്പെടെയുള്ള ശ്വാസകോശത്തിലെ ചില ആൻ്റിഓക്‌സിഡൻ്റുകളുടെ സാന്നിധ്യം ആസ്ത്മ വരാനുള്ള സാധ്യത കുറയ്ക്കും. 

2012-ൽ നടത്തിയ ഒരു പഠനത്തിൽ തണ്ണിമത്തൻ സത്ത് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി. തണ്ണിമത്തനിലെ രണ്ട് ആൻ്റിഓക്‌സിഡൻ്റുകളായ എൽ-സിട്രുലിനും എൽ-ആർജിനൈനും- ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ പറയുന്നു.

 

this fruit can reduce the risk of cancer

 

മറ്റൊന്ന്, തണ്ണിമത്തൻ മിതമായ അളവിൽ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ചിലരിൽ വയറുവേദന, ഗ്യാസ് അല്ലെങ്കിൽ മറ്റ് വയറുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഉണ്ടാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുന്ന പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹ രോഗികൾ ഈ പഴം കഴിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. 

തണ്ണിമത്തൻ പതിവായി കഴിക്കുന്നത് നല്ല ആരോഗ്യം വർദ്ധിപ്പിക്കുമെന്നും പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ആദ്യകാല തെളിവുകൾ സൂചിപ്പിക്കുന്നു. ഇത് ശരീരത്തെ പിരിമുറുക്കത്തിൽ നിന്ന് സംരക്ഷിക്കാനും സെൽ കേടുപാടുകൾ തടയാനും സഹായിക്കുന്നു. 

Read more ദിവസവും ഒരു ആപ്പിൾ കഴിക്കൂ, ​ഗുണമിതാണ്

 

Follow Us:
Download App:
  • android
  • ios